പിഎസ്‌സി പരീക്ഷ: ചോദ്യപേപ്പർ ചോർന്നെന്ന വാദത്തിൽ വസ്തുതയുണ്ടോ?

HIGHLIGHTS
  • സുരക്ഷിതമായും രഹസ്യാത്മകവുമായാണ് ചോദ്യപ്പേപ്പർ തയാറാക്കുന്നത്.
  • ചോദ്യകർത്താക്കൾക്ക് ഇക്കാര്യങ്ങളിൽ പിഎസ്‌സി മുന്നറിയിപ്പു നൽകും.
question-paper-leak
Representative Image. Photo Credit: Chinnapong/Shutterstock
SHARE

ജില്ലാതലത്തിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടെങ്കിൽ പരീക്ഷാകേന്ദ്രങ്ങൾക്കു നൽകാൻ പ്രത്യേകം കവറിലാക്കിയ പായ്ക്കറ്റുകൾ ജില്ലാ/മേഖലാ ഒാഫിസുകളിൽ സൂക്ഷിക്കുകയും പരീക്ഷാദിവസം പിഎസ്‌സി ഉദ്യോഗസ്ഥർ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്യും. പ്രസ്സിൽനിന്നു ലഭിച്ച സീൽ ചെയ്ത ചോദ്യ പേപ്പർ പായ്ക്കറ്റുകൾ ആരും പൊട്ടിച്ചിട്ടില്ലെന്നു പരീക്ഷാദിവസം പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് ഉദ്യോഗസ്ഥരെയും ഉദ്യോഗാർഥികളെയും ബോധ്യപ്പെടുത്തിയശേഷമേ തുറക്കാറുള്ളൂ.

പരീക്ഷാസമയം കഴിഞ്ഞശേഷം പിഎസ്‌സി ഒാഫിസിൽ അധികം വന്ന ചോദ്യ പേപ്പർ പായ്ക്കറ്റുകൾ എണ്ണിനോക്കിയശേഷം പരീക്ഷാകേന്ദ്രങ്ങളിലേക്ക് പായ്ക്കു ചെയ്ത് അയച്ചതിൽനിന്ന് അധികം വന്ന പായ്ക്കറ്റുകളുടെ എണ്ണം ശരിയാണെന്നും ഒരു പായ്ക്കറ്റും ആരും പൊട്ടിച്ചിട്ടില്ലെന്നും പരീക്ഷാ കൺട്രോളറുടെ ഒാഫിസിലെ  ഉദ്യോഗസ്ഥർക്കു ബോധ്യം വന്ന ശേഷമേ പായ്ക്കറ്റുകൾ പൊട്ടിക്കാറുള്ളൂ. പരീക്ഷ കഴിഞ്ഞശേഷം ചോദ്യം നൽകിയ എല്ലാ ചോദ്യകർത്താക്കൾക്കും ചോദ്യത്തിന്റെ ഒരു കോപ്പി അയച്ചു കൊടുക്കും. അവർ നൽകുന്ന മറുപടിയിൽ നിന്നാണ് ചോദ്യം തയാറാക്കിയത് ആരാണെന്ന വിവരം പിഎസ്‌സി അധികൃതർപോലും അറിയുക. അത്ര സുരക്ഷിതമായും രഹസ്യാത്മകത ചോരാതെയുമാണു ചോദ്യ പേപ്പറുകൾ തയാറാക്കുന്നത്. 

ചോദ്യ പേപ്പർ ചോരുമോ? 

ഇത്രയും സുരക്ഷിതത്വത്തോടെയാണു പിഎസ്‌സി പരീക്ഷകളുടെ ചോദ്യ പേപ്പർ തയാറാക്കുന്നതെങ്കിലും ചില പരീക്ഷകൾ കഴിയുമ്പോൾ പിഎസ്‌സി ചോദ്യ പേപ്പർ ചോർന്നെന്നും ചില ഉദ്യോഗാർഥികൾക്ക് അവ നേരത്തേ ലഭിച്ചെന്നും ഗൈഡിൽനിന്നു ചോദ്യം കോപ്പിയടിച്ചെന്നുമൊക്കെ പരാതി ഉയരാറുണ്ട്. ഇതിൽ വസ്തുത ഉണ്ടെന്നു ബോധ്യപ്പെടുന്നപക്ഷം പരാതി പിഎസ്‌സിയുടെ വിജിലൻസ് വിഭാഗം അന്വേഷിക്കും. മുൻകാലങ്ങളിൽ ഇത്തരം പരാതികളിൽ ചിലതു യാഥാർഥ്യമാണെന്നു തെളിയുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

അടുത്ത സമയത്തായി വ്യാപകമായി ഉയരുന്ന പരാതി ഗൈഡിൽനിന്നു ചോദ്യം കോപ്പിയടിച്ചതാണെന്നും കോച്ചിങ് സെന്ററുകളിൽ നടന്ന മാതൃകാപരീക്ഷയുടെ ചോദ്യ പേപ്പർ അതേപടി പകർത്തിയെന്നുമാണ്. ചോദ്യകർത്താക്കൾക്ക് ഇക്കാര്യങ്ങളിൽ പിഎസ്‌സി മുന്നറിയിപ്പു നൽകുന്നുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ടെന്നാണു മുൻകാല അനുഭവങ്ങൾ. ഇങ്ങനെയുള്ള ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും അതീവസുരക്ഷയൊടെതന്നെയാണു പിഎസ്‌സിയുടെ ഒാരോ ചോദ്യ പേപ്പറും തയാറാക്കുന്നത്. 

Content Summary : Truth Behind News About Question paper Leak

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA