ADVERTISEMENT

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസുള്ളവരുടെ കുട്ടികൾക്കായി ഇഎസ്ഐസി മെഡിക്കൽ / ഡെന്റൽ കോളജുകളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ എംബിബിഎസ് / ബിഡിഎസ് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ‘വാർഡ് ഓഫ് ഇൻഷ്വേർ‍ഡ് പഴ്സൻ സർട്ടിഫിക്കറ്റ് 2022–23’ കിട്ടാൻ ജൂലൈ 5 മുതൽ 26 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 

ഇതിന്റെ പ്രിന്റ് ജൂലൈ 27ന് അകം ബന്ധപ്പെട്ട ഇഎസ്ഐ ബ്രാഞ്ചിൽ എത്തിക്കുകയും വേണം വെബ്സൈറ്റ് : www.esic.nic.in/admissions. 

 

ചില സർക്കാർ മെഡിക്കൽ കോളജുകളിൽ ഈ വിഭാഗക്കാർക്കു നീക്കിവച്ചിട്ടുള്ള സീറ്റുകളിലെ (ഐപി ക്വോട്ട) പ്രവേശനവും ഈ അപേക്ഷാരീതിയിൽ പെടും. കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലെ 38 അടക്കം ദേശീയതലത്തിൽ 437 എംബിബിഎസ് സീറ്റുകളിലേക്ക് എംസിസി നടത്തുന്ന ദേശീയ കൗൺസലിങ് വഴി ഐപി (ഇൻഷ്വേഡ് പേർസൻസ്’) ക്വോട്ടയിലെ പ്രവേശനത്തിനു ശ്രമിക്കാം. ഫരീദാബാദ് (43), കൊൽക്കത്ത (65), ചെന്നൈ (25), ബെംഗളൂരു (56), ഗുൽബർഗ (56), ഹൈദരാബാദ് (43), ആൽവാർ രാജസ്ഥാൻ (20), പട്ന (35), കോയമ്പത്തൂർ (20), ഹിമാചൽ (36) എന്നിങ്ങനെയാണ് മറ്റു സീറ്റുകൾ. എല്ലാ ഐപി ക്വോട്ട സീറ്റുകളും ഒരേ പൂളായി കരുതിയാണ് ദേശീയതലത്തിലെ സിലക്‌ഷനും അലോട്മെന്റും. 

 

24,000 രൂപ വാർഷിക ഫീസ് നൽകി പഠിക്കാം. കർണാടകയിലെ ഗുൽബർഗയിൽ 28 ബിഡിഎസ് സീറ്റുകളുമുണ്ട്. കേന്ദ്രസർക്കാരിലെ സംവരണക്രമം പാലിക്കും. നീറ്റ് യുജി 2022 യോഗ്യതയുണ്ടായിരിക്കണം. എംബിബിഎസ് നാലര വർഷത്തേക്ക് ഈ ക്വോട്ടയിൽ ആകെ1,08,000 രൂപ ട്യൂഷൻ ഫീ നൽകിയാൽ മതി. 5000 രൂപ നിരതദ്രവ്യം വേറെ അടയ്ക്കണം. സിലക്‌ഷനും അലോട്മെന്റും നടത്തുന്നത്, ദേശീയ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി – www.mcc.nic.in. 

 

ഇഎസ്ഐ അപേക്ഷയ്ക്ക് www.esic.nic.in എന്ന സൈറ്റിലെ ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്താം. ഫോം പൂർത്തിയാക്കി പ്രിന്റെടുത്തു വിദ്യാർഥിയും രക്ഷിതാവും ഒപ്പിട്ട് നിർദിഷ്ടരേഖകൾ സഹിതം ബന്ധപ്പെട്ട ഇഎസ്ഐസി ബ്രാഞ്ചിൽ നൽകി ‘വാർഡ് ഓഫ് ഐപി സർട്ടിഫിക്കറ്റ്’ വാങ്ങാം. രേഖകൾ സംബന്ധിച്ച വിവരം വെബ് സൈറ്റിലുണ്ട്. സിസ്റ്റത്തിലൂടെ വന്ന അക്നോളജ്മെന്റ് സ്ലിപ്, ഒപ്പിട്ട് സീലടിച്ച്, ബ്രാഞ്ചിൽ നിന്ന് കിട്ടും. ഇഎസ്ഐസിയുടെ റീജനൽ / സബ്–റീജനൽ ഓഫിസർ ഒപ്പിട്ട ‘ഒറിജിനൽ സർട്ടിഫിക്കറ്റ്’ വിദ്യാർഥി ബ്രാഞ്ചിൽ നിന്നു വാങ്ങിക്കൊള്ളണം. 

 

വനിതകൾ അവിവാഹിതരും ഇൻഷുർ ചെയ്ത പിതാവിനെ / മാതാവിനെ ആശ്രയിച്ചു കഴിയുന്നവരും ആയിരിക്കണം. ഇക്കാര്യത്തിൽ വിദ്യാർഥിയും രക്ഷിതാവും വെവ്വേറെ സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട് (അനുബന്ധം 4 & 5). എംസിസി സൈറ്റിൽ ഐപി ക്വോട്ടയിൽ റജിസ്റ്റർ ചെയ്യുന്നതും പ്രധാനം. എംസിസി അലോട്മെന്റുകളിൽ യഥാസമയം ഐപി ക്വോട്ട സീറ്റുകൾ വരും. പുതിയ അറിയിപ്പുകൾക്ക് 2 സൈറ്റുകളും ഇടയ്ക്കിടെ നോക്കുക.

 

Content Summary : ESI beneficiaries' kids can avail quota in MBBS admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com