ADVERTISEMENT

അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേർക്കു കേന്ദ്ര സർക്കാർ ജോലി ഉറപ്പാക്കുന്ന പദ്ധതി വരുന്നു. ഒഴിവുകൾ അതിവേഗം നികത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിർദേശിച്ചു. 2020 മാർച്ചിലെ കണക്കനുസരിച്ചു കേന്ദ്ര സർവീസിലെ ഒഴിവ് 8.72 ലക്ഷമാണ്. ഇപ്പോൾ 10 ലക്ഷം എത്തിയിട്ടുണ്ടാകാമെന്നാണു നിഗമനം. 

 

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കേന്ദ്രീയ വിദ്യാലയം, ജവാഹർ നവോദയ സ്കൂളുകളിലെയും അധ്യാപക–അനധ്യാപക തസ്തികകൾ എത്രയും വേഗം നികത്തുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഐഐടി, ഐഐഎം, കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിലായി പതിനായിരത്തിലേറെ അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 

 

 

Content Summary : Waiting for jobs: On Centre’s plan to recruit 10 lakh personnel in 18 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com