ADVERTISEMENT

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍റെ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം എപ്പോള്‍ വരുമെന്ന ആകാംക്ഷയില്‍ കാത്തിരിക്കുകയാണ് ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍. ഫലം വൈകുന്നതിലുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധവും നിരാശയും ട്രോളുകളുടെ രൂപത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. ജൂലൈ നാലിനു ഫലം വരുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നെങ്കിലും അന്നും പ്രഖ്യാപനമുണ്ടായില്ല. മിസ്റ്റര്‍ ബീന്‍ സിനിമകളിലെയും പല ഹിന്ദി സിനിമകളിലെയും രംഗങ്ങള്‍ മീമുകളായി നിരവധി പേര്‍ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലുമെല്ലാം പങ്കുവയ്ക്കുന്നുണ്ട്. 

 

30 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സിബിഎസ്ഇ 10, 12 പരീക്ഷ ഓരോ വര്‍ഷവും എഴുതുന്നത്. ജൂലൈ അവസാനത്തോടെ ഫലം വരുമെന്നാണ് സിബിഎസ്ഇ വൃത്തങ്ങളില്‍നിന്ന് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. 

 

അതേസമയം, ഒന്ന്, രണ്ട് ടേം പരീക്ഷകളിലെ ഏറ്റവും മികച്ച മാര്‍ക്ക് സിബിഎസ്ഇ പരീക്ഷാ ഫലത്തിനായി പരിഗണിക്കണമെന്ന ആവശ്യം ചില വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനെ അനുകൂലിച്ചും നിരവധി പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നു. സൈന്യത്തിലേക്കുള്ള പുതിയ അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് സിബിഎസ്ഇ ഫലം വൈകുന്നതിനാല്‍ നീട്ടിവയ്ക്കണമെന്ന ആവശ്യവും ചിലർ  ഉയർത്തുന്നു. 

 

പല സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ ബോര്‍ഡുകള്‍ ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്ലസ് വണ്‍, കോളജ് പ്രവേശനം പലയിടത്തും ആരംഭിച്ചിട്ടുണ്ട്. ഫലം വരാന്‍ ഇനിയും വൈകുന്നത് സിബിഎസ്ഇ വിദ്യാര്‍ഥികളുടെ പ്രവേശന സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയും വിദ്യാര്‍ഥികളും മാതാപിതാക്കളും പങ്കുവയ്ക്കുന്നു. 

 

Content Summary : CBSE Results 2022 delayed and Social media filled with trolls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com