ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ തൊണ്ണൂറിലേറെ സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ (സിയുഇടി–യുജി) ഇന്നാരംഭിക്കും. 14.9 ലക്ഷം വിദ്യാർഥികൾ അപേക്ഷിച്ചിരിക്കുന്ന സിയുഇടി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവേശന പരീക്ഷയാണ്. 18 ലക്ഷത്തിലേറെപ്പേർ അപേക്ഷിക്കുന്ന ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയാണ് (നീറ്റ്–യുജി) ഏറ്റവും വലുത്.

 

അപേക്ഷിച്ച 98% വിദ്യാർഥികൾക്കും അവരവരുടെ നഗരത്തിൽത്തന്നെയാണു പരീക്ഷാകേന്ദ്രം ലഭ്യമാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇന്നും നാളെയും 19, 20 തീയതികളിലുമായാണ് ആദ്യ ഘട്ടം നടക്കുക. ഓഗസ്റ്റ് 4 മുതൽ 10 വരെയാണു രണ്ടാം ഘട്ടം. ആദ്യ ഘട്ടത്തിൽ 8.1 ലക്ഷം വിദ്യാർഥികളും രണ്ടാം ഘട്ടത്തിൽ 6.8 ലക്ഷം പേരുമാണു ഭാഗമാകുക. 

 

നീറ്റ് യുജി പരീക്ഷ ഈ മാസം 17നു നടക്കുന്ന സാഹചര്യത്തിൽ സിയുഇടി–യുജിയിൽ സയൻസ് വിഷയങ്ങൾ രണ്ടാം ഘട്ടത്തിലാകും നടക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, അകലെയുള്ള പരീക്ഷാ കേന്ദ്രം ലഭിച്ചതുൾപ്പെടെയുള്ള ആശങ്കകൾ വിദ്യാർഥികൾ ഉയർത്തിയിട്ടുണ്ട്.

 

Content Summary : CUET UG 2022 Exam Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com