ADVERTISEMENT

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) തിരുച്ചിറപ്പള്ളി അഖിലേന്ത്യാതലത്തിൽ സർവ്വകലാശാലകൾ കോളേജുകൾ മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ  എന്നിവിടങ്ങളിലെ  ഭാഷാ അധ്യാപകർക്കും, ഗവേഷകർക്കും കൂടാതെ വിവർത്തനത്തിൽ താൽപര്യമുള്ള ഏവർക്കും വേണ്ടി ഓൺലൈനായി സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പ്രോഗ്രാം.  

എൻഐടി. തിരുച്ചിറപ്പള്ളിയുടെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗം അധ്യാപകരായ ഡോ. വി.കെ.കാർത്തിക, ഡോ.ജോസഫ് പൊന്നയ്യ, ഡോ. താരിഖ് ഖാൻ (നാഷണൽ ട്രാൻസ്‌ലേഷൻ മിഷൻ, മൈസൂരു) എന്നിവരാണ് പരിശീലന പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ‘ടെക്സ്റ്റ് ആൻഡ് കോൺടെക്സ്റ്റ് ഇൻ ട്രാൻസ്‌ലേഷൻ’ എന്ന പേരിൽ നടത്തുന്ന പരിശീലന പ്രോഗ്രാമിൽ വിവർത്തന മേഖലയിലെ തുടക്കക്കാർക്ക് വേണ്ടി ട്രാൻസ്‌ലേഷൻ തിയറിയും കൂടാതെ നൂതന സങ്കേതങ്ങൾ, വെല്ലുവിളികൾ മറ്റ് ട്രാൻസ്‌ലേഷൻ/പബ്ലിക്കേഷൻ മാതൃകകൾ എന്നിവയാണ് വിഷയങ്ങൾ.

 

ജൂലൈ 18ന്  രാവിലെ 9  മണിക്ക് പ്രശസ്ത മ്യൂസിക്കോളജിസ്റ്റും ബഹുഭാഷാ പണ്ഡിതനും വിവർത്തകനുമായ അശ്വതി തിരുനാൾ രാമവർമ്മ  (പ്രിൻസ് രാമവർമ്മ) പ്രോഗ്രാം ഉദ്ഘാടനം  ചെയ്യും. എൻഐടി. തിരുച്ചിറപ്പള്ളി ഡയറക്ടർ ഡോ. ജി. അഖില, തമിഴ്‌നാട് ടെക്സ്റ്റ് ബുക്ക് കോർപ്പറേഷൻ ഡയറക്ടർ ആർ. ഗജലക്ഷ്മി , സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാങ്ഗ്വേജസ് മൈസൂരു ഡയറക്ടർ പ്രൊഫ. ശൈലേന്ദ്ര  മോഹൻ എന്നിവരും അന്നേ ദിവസ്സം സംസാരിക്കുന്നതായിരിക്കും. തുടർന്ന്  ജൂലൈ 23  വരെയുള്ള 6  ദിവസങ്ങളിലായി രാവിലെ 10  മണി മുതൽ 1 മണി വരെയുള്ള രണ്ടു സെഷനുകളായാണ് പരിശീലന പ്രോഗ്രാം നടത്തപ്പെടുന്നത്. 

 

സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച റിസേർച്ചറായി (HSS) അംഗീകാരം നേടിയ പ്രൊഫ. കെ. നാരായണ ചന്ദ്രൻ (യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്) പ്രശസ്ത വിവർത്തകരും എഴുത്തുകാരുമായ പ്രൊഫ. കാതറിൻ തങ്കമ്മ, ഗീത ഹരിഹരൻ, പ്രൊഫ. വനമാല വിശ്വനാഥ, ജസ്റ്റിസ് പ്രഭ ശ്രീദേവൻ, മാലിനി  ശേഷാദ്രി, പ്രൊഫ. തേജസ്വിനി നിരഞ്ജന (അഹമ്മദാബാദ് യൂണിവേഴ്സിറ്റി), പ്രൊഫ. ജി. ജെ. വി. പ്രസാദ്, പ്രൊഫ. സുശാന്ത് കുമാർ മിശ്ര (ജവഹർലാൽ നെഹ്‌റു  യൂണിവേഴ്സിറ്റി, ന്യൂ ഡൽഹി), മിനി കൃഷ്ണൻ (ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്സ്), പ്രൊഫ. വി.ബി. താരകേശ്വർ (ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാൻഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരാബാദ്) പ്രൊഫ.കെ. ശ്രീലത (ഐ.ഐ.ടി. മദ്രാസ്) പ്രൊഫ.ജെ.ദേവിക (സെന്റർ ഫോർ ഡെവലെപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം) വസന്ത സൂര്യ, പ്രൊഫ. കെ. എം. ഷെറീഫ് (യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്) ജി. ഗീത, ഡോ. ശങ്കര ശരവണൻ (ജോയിൻറ് ഡയറക്ടർ, തമിഴ്‌നാട് ടെക്സ്റ്റ് ബുക്ക് കോർപ്പറേഷൻ) എന്നിവരാണ് പരിശീലനം നൽകുന്നത്.

പ്രോഗ്രാമിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂലൈ 18നു  മുൻപായി  റജിസ്റ്റർ  ചെയ്യണം 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :  ഡോ. വി.കെ. കാർത്തിക - 8078238829, ഡോ. ജോസഫ് പൊന്നയ്യ - 9487368155.

വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

വെബ്സൈറ്റ് സന്ദർശിക്കാം : https://sites.google.com/view/nit-trichy-hss-translation/home

Content Summary : NIT Trichy Translation Training Programme - Text and Context in Translation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com