കുസാറ്റ് 2022 പ്രവേശന പരീക്ഷയില്‍ പാലാ ബ്രില്യന്‍റിന് അത്യുജ്ജല വിജയം

brilliant-pala-cusat-toppers-article-image-one
SHARE

കുസാറ്റ് 2022 പ്രവേശന പരീക്ഷയില്‍ പാലാ ബ്രില്യന്‍റിന് അത്യുജ്ജല വിജയം. കുസാറ്റ് ബിടെക് പ്രവേശന പരീക്ഷയില്‍ ആദ്യ 16 റാങ്കുകളില്‍ 16 ഉം കുസാറ്റ് ഇന്‍റഗ്രേറ്റഡ് എംഎസ്‌സി പ്രവേശനപരീക്ഷയില്‍ ആദ്യ 10 ല്‍ 8 റാങ്കും കരസ്ഥമാക്കിയാണ് ബ്രില്യന്‍റ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.

കുസാറ്റ് ബിടെക് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നയന്‍ കിഷോര്‍ നായര്‍ പ്ലസ്ടു പഠനത്തിനുശേഷം  ബ്രില്യന്‍റിലെ റിപ്പീറ്റര്‍ ഐഐടി ബാച്ചില്‍ പ്രത്യേകം പരിശീലനം നേടി വരുകയായിരുന്നു. കൊല്ലം ജില്ലയില്‍ ബിസിനസുകാരനായ കിഷോര്‍ കുമാറിന്‍റെയും പ്ലസ്ടു അധ്യാപിക സിന്ധു കിഷോറിന്‍റെയും മകനാണ്. 

ഇന്‍റഗ്രേറ്റഡ് എംഎസ്‌സി പ്രവേശനപരീക്ഷയില്‍ 1-ാം റാങ്ക് കരസ്ഥമാക്കിയ അമന്‍ റിഷാല്‍ സി.എച്ച്. രണ്ടുവര്‍ഷമായി മാന്നാനം കെ.ഇ. സ്കൂളില്‍ പ്ലസ്ടു പഠനത്തോടൊപ്പം പാലാ ബ്രില്യന്‍റ് സ്റ്റഡിസെന്‍ററില്‍ പരിശീലനം നേടിവരുകയായിരുന്നു. ജെഇഇ. മെയിന്‍ സെക്‌ഷന്‍ വണ്‍ പരീക്ഷയില്‍ കേരളത്തില്‍നിന്നു മൂന്നാം സ്ഥാനവും നേടിയിരുന്നു. അച്ഛന്‍ സെയ്താലികുട്ടി ചെമ്മല പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോപീഡിഷനും അമ്മ സജന കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റുമാണ്.

കുസാറ്റ് ബിടെക് പരീക്ഷയില്‍ 2-ാം റാങ്ക് കരസ്ഥമാക്കിയ നീല്‍ ജോര്‍ജ്, 3-ാം റാങ്ക് നേടിയ ഡേവ് എല്‍വിസ്, 4-ാം റാങ്ക് നേടിയ അമന്‍ റിഷാല്‍ സി.എച്ച്, 5-ാം റാങ്ക് നേടിയ അഷര്‍ എബ്രഹാം എന്നിവര്‍ ഉള്‍പ്പടെ ആദ്യ 16 റാങ്കും ബ്രില്യന്‍റിലെ വിദ്യാർഥികള്‍ സ്വന്തമാക്കി. ആദ്യ 50 റാങ്കുകളില്‍ 42 ഉം ആദ്യ 100 റാങ്കിനുള്ളില്‍ ഇടം നേടിയ 75 പേരും പാലാ ബ്രില്യന്‍റ് സ്റ്റഡിസെന്‍ററില്‍ പരിശീലനം നേടിയവരാണ്.

കുസാറ്റ് ഇന്‍റഗ്രേറ്റഡ് എംഎസ്‌സി പ്രവേശനപരീക്ഷയില്‍ ആദ്യ 10 റാങ്കുകളില്‍ 8 ഉം ആദ്യ 50-ല്‍ 35 ഉം, 100 നുള്ളില്‍ 74 ഉം പാലാ ബ്രില്യന്‍റിലെ വിദ്യാർഥികളാണ്.

brilliant-pala-cusat-toppers-article-image-two

അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിര്‍ലോഭമായ സഹകരണമാണ് ബ്രില്യന്‍റ് സ്റ്റഡിസെന്‍ററിന്‍റെ എല്ലാ നേട്ടത്തിനും കാരണമെന്ന് മാനേജിങ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജി. മാത്യു പറഞ്ഞു. ഉന്നതവിജയം കരസ്ഥമാക്കിയവരെ ഡയറക്ടര്‍മാരും അധ്യാപകരും ചേര്‍ന്ന് അനുമോദിച്ചു.

വിശദവിവരങ്ങള്‍ക്ക് www.brilliantpala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 04822 - 206100 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക

Content Summary : Brilliant Study Centre Pala - CUSAT - CAT 2022 Toppers 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}