ADVERTISEMENT

കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വിവിധ ബിരുദ കോഴ്സുകൾക്ക് നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ്–22) ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഫലം https://admissions.cusat.ac.inൽ ലഭ്യമാണ്. ഫോൺ: 0484 2577100. 

 

ബിടെക് പ്രോഗ്രാമിൽ കൊല്ലം മുണ്ടയ്ക്കൽ വെസ്റ്റ് ജയകൃഷ്ണയിൽ നയൻ കിഷോർ നായർ ഒന്നാം റാങ്ക് നേടി. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കൽ കണയമ്മക്കുന്നേൽ നീൽ ജോർജ് 2–ാം റാങ്കും തൃശൂർ പുതുക്കാട് മുപ്ലിയം റോ‍ഡ് കണ്ണത്ത് ദേവ് എൽവിസ് കണ്ണത്ത് 3–ാം റാങ്കും കരസ്ഥമാക്കി. പട്ടികജാതി വിഭാഗത്തിൽ തിരുവനന്തപുരം കവടിയാർ ചാരാച്ചിറ റോഡ് ആനന്ദം വീട്ടിൽ നന്ദന ആനന്ദിനാണ് ഒന്നാം റാങ്ക്.

 

5 വർഷ ഇന്റഗ്രേറ്റ‍ഡ് എം‌എസ്‌സി പ്രവേശനത്തിനു പാലക്കാട് ചെത്തല്ലൂർ തച്ചനാട്ടുകര ചെമ്മല സി.എച്ച്.അമൻ റിഷാൽ ഒന്നാം റാങ്ക് നേടി. തൃശൂർ കോലഴി ചിന്മയ സ്കൂളിനു സമീപം പുത്തൂർ ഹൗസിൽ ലിൻ മേരി ജോസ് 2–ാം റാങ്കും കോഴിക്കോട് പയ്യോളി ശ്രീമണിയൂർ ഭരത് ശ്രീജിത്ത് 3–ാം റാങ്കും കരസ്ഥമാക്കി.

ബിബിഎ എൽഎൽബി, ബികോം എൽഎൽബി പ്രവേശനത്തിനു കൊച്ചി കടവന്ത്ര വിദ്യാനഗർ വിഎൻആർഎ–35ൽ റയാൻ ജോയ് ജോർജ് ഒന്നാം റാങ്ക് നേടി. എറണാകുളം കാട്ടിക്കാരൻ ജെഎംജെ റസിഡൻസി 3–സിയിൽ ആദിൽ മുഹമ്മദ് സയ്യിദ് 2–ാം റാങ്കും എളമക്കര പുത്തൻപുര റോ‍ഡ് സന്ധ്യാനിവാസിൽ ഭാവന അശോക് 3–ാം റാങ്കും കരസ്ഥമാക്കി.

 

ബിടെക് /ബിലെറ്റ് പ്രോഗ്രാമുകളുടെ ഓപ്ഷൻ റജിസ്ട്രേഷൻ തീയതി പിന്നീട‌് അറിയിക്കും. ബിബിഎ/ബികോം എൽഎൽബി ഓപ്ഷൻ പുനഃക്രമീകരണത്തിനു 24 വരെ അവസരം നൽകും. വിദ്യാർഥികൾ അവരവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഓപ്ഷൻ പുനഃക്രമീകരിക്കണം. പരീക്ഷയ്ക്കു 40,442 പേരാണു റജിസ്റ്റർ ചെയ്തിരുന്നത്.

 

Content Summary : Cochin University of Science & Technology - CAT 2022 Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com