ADVERTISEMENT

ഏറെ പ്രതീക്ഷയോടെയാണ് ഒരോ തൊഴിൽരഹിതനും ജോലിക്ക് അപേക്ഷിക്കുക. ആഗ്രഹിച്ച പല ജോലികളും ലഭിക്കാതെ പോകുമ്പോൾ അടുത്ത ജോലിക്ക് ശ്രമിക്കുകയാണ് ഭൂരിപക്ഷത്തിന്റെയും പതിവ്. പക്ഷേ ജോലി നിരസിച്ച കമ്പനി അധികൃതരെക്കൊണ്ട് അഭിമുഖത്തിനു വിളിപ്പിച്ച ഒരു സ്ത്രീയുടെ വാർത്ത അടുത്തിടെ ശ്രദ്ധിക്കപ്പെട്ടു.

 

ഒരു സ്വീഡൻകാരിയാണ് തനിക്ക് ജോലി നിരസിച്ചുകൊണ്ട് കമ്പനി അയച്ച മെയിലിന് മറുപടിയായി നിരാശ പ്രകടിപ്പിച്ചു കൊണ്ടുള്ള മീം തിരിച്ചയച്ച് അഭിമുഖത്തിന് അവസരം സൃഷ്ടിച്ചത്.തന്റെ വിചിത്രമായ പ്രവൃത്തിയെക്കുറിച്ചും അതിലൂടെ അഭിമുഖത്തിന് അവസരമുണ്ടാക്കിയതിനെക്കുറിച്ചും അവർ പറയുന്നതിങ്ങനെ :- 

 

‘‘ഈ ജോലി ലഭിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. നിരസിക്കപ്പെട്ട മെയിൽ കണ്ട് ശരിക്കും നിരാശയായി.‘എന്തുകൊണ്ട്’എന്നർഥം വരുന്ന മീമാണ് തിരിച്ചയച്ചത്’’. ഫെർണാണ്ടോ ബോട്ടെറോ വരച്ച ലിയോ പത്താമൻ മാർപാപ്പയുടെ ചിത്രത്തിനു താഴെ ‘വൈ തോ?’ എന്നെഴുതിയ മീമാണ് യുവതി അയച്ചത്.  തീർത്തും വ്യത്യസ്തമായ ഒരു പ്രവത്തിയിലൂടെ, കൈവിട്ടുപോയ അവസരം തിരികെപ്പിടിച്ച യുവതിയുടെ വാർത്തയറിഞ്ഞ് നിരവധി പേർ അവർക്ക് അഭിനന്ദനവും പിന്തുണയും അറിയിക്കുന്നുണ്ട്.

 

താനും ഇതു പരീക്ഷിക്കാൻ പോവുകയാണെന്ന് ചിലർ പറയുമ്പോൾ ഞാനൊരു റിക്രൂട്ടറാണെങ്കിൽ ഇത്തരത്തിൽ വ്യത്യസ്തമായി പ്രതികരിക്കുന്ന ഒരാളെ തീർച്ചയായും ഇന്റർവ്യൂവിനു വിളിക്കുമെന്നാണ് മറ്റു ചിലരുടെ മറുപടി. വിദ്യാഭ്യാസ യോഗ്യതകൾ മാത്രമല്ല ഇത്തരം വ്യത്യസ്തമായ വ്യക്തിത്വവും ഒരു നല്ല ജോലി ലഭിക്കാൻ നിങ്ങളെ സഹായിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് പലരും ഈ വാർത്ത പങ്കുവയ്ക്കുന്നത്.

 

Content Summary : Woman gets job interview after replying to rejection email with a meme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com