ADVERTISEMENT

കോഴിക്കോട് ∙ ആറു മുതൽ 12 വരെ ക്ലാസുകളിൽ ഉള്ളടക്കത്തിന്റെ 30% വെട്ടിക്കുറച്ച് എൻസിഇആർടി സിലബസ് ലഘൂകരിച്ചു. സിബിഎസ്ഇ സ്കൂളുകളിൽ ഇതനുസരിച്ചു പഠനഭാരം കുറയും. എൻസിഇആർടി പാഠപുസ്തകങ്ങൾ തന്നെ പിന്തുടരുന്ന സംസ്ഥാന സിലബസിലെ 11,12 ക്ലാസുകളിലാകട്ടെ പഠനഭാരം കുറച്ചിട്ടുമില്ല.

 

ഒരേ വിഷയത്തിലെ സമാന പാഠഭാഗങ്ങൾ, താഴ്ന്ന ക്ലാസിലും പഠിച്ച കാര്യങ്ങൾ, പഠിക്കാൻ ഏറെ ബുദ്ധിമുട്ടുള്ളവ തുടങ്ങിയവയാണ് എൻസിഇആർടി ഒഴിവാക്കിയത്. വിദ്യാർഥികൾക്ക് അധ്യാപകരുടെ ഇടപെടലില്ലാതെ എളുപ്പത്തിൽ ലഭിക്കുന്നതും സ്വയം പഠിക്കാവുന്നതുമായ പാഠഭാഗങ്ങളും ഒഴിവാക്കി. ഇതുപ്രകാരം പ്ലസ്‌വൺ, പ്ലസ്ടു ക്ലാസുകളിലായി മാത്‌സ്, കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, ബയോ ടെക്നോളജി, സ്റ്റാറ്റിസിറ്റ്ക്സ് ഫോർ ഇക്കണോമിക്സ്, ഹെൽത്ത് ആൻഡ് ഫിസിക്കൽ എജ്യൂക്കേഷൻ തുടങ്ങി വിവിധ വിഷയങ്ങളുടെ സിലബസ് ലഘൂകരിച്ചു. 

 

എൻസിഇആർടി ഒഴിവാക്കിയവയിൽപെടുന്നതാണ് സംസ്ഥാന സിലബസിൽ ഈ അധ്യയനവർഷത്തെ ആദ്യ പാഠഭാഗങ്ങൾ. പ്ലസ്‌വൺ, പ്ലസ്ടു ക്ലാസുകളിലെ അമിതഭാരം സംബന്ധിച്ച് ഏറെക്കാലമായി പരാതിയുണ്ടെങ്കിലും ദേശീയ പ്രവേശനപരീക്ഷകൾക്കു പഠിക്കേണ്ടതിനാൽ സിബിഎസ്ഇ സിലബസ് വെട്ടിക്കുറയ്ക്കാതെ സംസ്ഥാന സിലബസ് കുറയ്ക്കുക പ്രായോഗികമായിരുന്നില്ല.  ഇപ്പോൾ സിലബസ് ചുരുക്കാമെന്ന സ്ഥിതിയായെങ്കിലും അതിനുള്ള നീക്കങ്ങളില്ല. 

 

Content Summary : CBSE schools begin classes, no change in Kerala Board syllabus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com