ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡും യുക്രെയ്നിലെ യുദ്ധവും മൂലം വിദേശ മെഡിക്കൽ പഠനം ബുദ്ധിമുട്ടിലായ വിദ്യാർഥികളുടെ കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ ഇളവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുപ്രകാരം, വിദേശ സ്ഥാപനങ്ങളിൽ നിന്നു ജൂൺ 30ന് മുൻപ് കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയവർക്ക് ഇന്ത്യയിൽ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ (എഫ്എംജിഇ) പരീക്ഷ എഴുതാം. 

 

സാധാരണഗതിയിൽ വിദേശത്തു നിന്ന് ഒരു വർഷം ഇന്റേൺഷിപ് കൂടി കഴിഞ്ഞെത്തുന്നവർക്കാണ് എഫ്എംജിഇ എഴുതാൻ അനുവാദം ലഭിക്കുക. പഠിച്ച അതേ സ്ഥാപനത്തിൽ നിന്നു തന്നെ ഇന്റേൺഷിപ് നേടിയിരിക്കണമെന്ന വ്യവസ്ഥയിലും ഒറ്റത്തവണത്തേക്ക് ഇളവു നൽകി. എഫ്എംജിഇ യോഗ്യത നേടിയ ശേഷം ഇന്ത്യയിൽ 2 വർഷത്തെ ഇന്റേൺഷിപ് (സിആർഎംഐ) പൂർത്തിയാക്കാതെ റജിസ്ട്രേഷൻ അനുവദിക്കില്ല.

 

Content Summary : Exemptions announced for Indian medical students from foreign universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com