ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസിൽനിന്ന് ഓരോ വർഷവും 10 പേർക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) എംഎസ്‍സി കംപ്യൂട്ടർ സയൻസ്, ഫൊറൻസിക് സയൻസ് പഠനത്തിന് മന്ത്രിസഭ അനുമതി നൽകി. പൊലീസിൽ പ്രഫഷനലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായാണു നടപടി.

 

പൊലീസും കുസാറ്റും നേരത്തേ ധാരണാപത്രം ഒപ്പിട്ടിരുന്നെങ്കിലും സർക്കാരിന്റെ അനുമതിയായത് ഇപ്പോഴാണ്. സൈബർ വിശകലനത്തിനു പ്രത്യേകം തസ്തിക സൃഷ്ടിക്കുന്നതിനു പകരം പൊലീസിലെ യോഗ്യരെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. കുസാറ്റ് നടത്തുന്ന എൻട്രൻസ് പരീക്ഷ വഴിയാകും പ്രവേശനം. പഠനകാലം ഡപ്യൂട്ടേഷനായി കണക്കാക്കും. ട്യൂഷൻ ഫീസ് സ്വയം നൽകണം. കോഴ്‌സിനു ശേഷം 15 വർഷം സർവീസ് ബാക്കിവേണം. ഇത്രയും കാലം തുടർന്നില്ലെങ്കിൽ നഷ്ടപരിഹാരം ഈടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com