മൂന്നു ലക്ഷം രൂപ ഒന്നാം സമ്മാനവുമായി ബിഗ് ക്യു ക്വിസ് വീണ്ടും. സ്കൂൾ വിദ്യാർഥികൾക്കായുള്ള കേരളത്തിലെ ഏറ്റവും വലിയ ക്വിസ് ആയ മലയാള മനോരമ– സാന്റാമോണിക്ക ബിഗ് ക്യു ചാലഞ്ചിന്റെ മൂന്നാം സീസണിന് ഇന്നുമുതൽ റജിസ്റ്റർ ചെയ്യാം. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കു പങ്കെടുക്കാം. റജിസ്ട്രേഷൻ സ്കൂൾ മേധാവികൾ വഴി മാത്രം. രണ്ടുപേരുടെ ടീം ആയാണു മത്സരം.
സംസ്ഥാനതല മത്സരത്തിൽ ഒന്നാമതെത്തുന്ന ടീമിനു 3 ലക്ഷം രൂപ സമ്മാനം. രണ്ടാം സമ്മാനം 2 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ജില്ലാതലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 7000, 5000, 3000 രൂപ വീതമാണു സമ്മാനം. കൂടാതെ ട്രോഫിയും സർട്ടിഫിക്കറ്റുമുണ്ട്. സംസ്ഥാന തല മത്സരം മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെയാണു ബിഗ് ക്യു ചാലഞ്ച്.
സ്കൂൾ മേധാവികൾക്ക് ഇന്നുമുതൽ താഴെ പറയുന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം
വിവരങ്ങൾക്ക്: 9446003717 (രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ)
ബിഗ് ക്യു ക്വിസ് നിയമാവലി
കേരളത്തിലെ എല്ലാ സ്കൂളുകളിലെയും 9, 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കു പങ്കെടുക്കാം.
ഓരോ സ്കൂളിനും 2 പേരടങ്ങുന്ന 2 ടീമിനെ വരെ ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കാം.
ഒരു സ്കൂളിൽ തന്നെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളുണ്ടെങ്കിൽ ഓരോ വിഭാഗത്തിൽ നിന്നും രണ്ടു ടീമുകൾക്കു വീതം പങ്കെടുക്കാം.
പ്രധാനാധ്യാപകരോ അവർ ചുമതലപ്പെടുത്തുന്ന ആളോ ആണു റജിസ്റ്റർ ചെയ്യേണ്ടത്.
വിദ്യാർഥികൾക്കോ മാതാപിതാക്കൾക്കോ നേരിട്ടു റജിസ്റ്റർ ചെയ്യാനാകില്ല.
സ്കൂൾ മേധാവികൾ റജിസ്റ്റർ ചെയ്യുന്ന ടീമുകൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം.
ജില്ലാ മത്സരത്തിലേക്ക് ടീമിനെ കണ്ടെത്താൻ സ്കൂൾതല മത്സരത്തിനായി ചോദ്യങ്ങളുടെ ലിങ്ക് അയച്ചു തരും.
ജില്ലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്കു സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.
ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന 28 ടീമുകൾക്കു പുറമേ, ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തിയ രണ്ടു ടീമുകൾക്കു കൂടി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.
ജില്ലാതല, സംസ്ഥാനതല മത്സരങ്ങളിൽ എലിമിനേഷൻ റൗണ്ട് ഉൾപ്പെടെ വിവിധ ഘട്ടങ്ങളുണ്ടാകും.
സ്കൂൾതല മത്സരത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന ഓരോ ജില്ലയിലെയും 3 സ്കൂളുകൾക്ക് 5000 രൂപ വീതം സമ്മാനം.
പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സാന്റാമോണിക്കിയുടെ IELTS/OET/PTE കോഴ്സിൽ 50% ഫീസ് ഇളവ് ലഭിക്കും (പ്ലസ്ടു കഴിഞ്ഞ് 2 വർഷത്തിനകം കോഴ്സിൽ ചേർന്നാൽ മതിയാകും).
മനോരമ, സാന്റാമോണിക്ക ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കു മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല
Content Summary : Malayala Manorama - Santa Monica Big Q Challenge - Season 3