വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചു; പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് സമയം നീട്ടി

students-fret-over-the-details-of-all-india-medical-ug-online-under-graduate-medical-dental-seats-first-round-allotment-process
Representative Image. Photo Credit : Farknot Architect/Shutterstock.com
SHARE

തിരുവനന്തപുരം ∙ പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്‍റ് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിവരെ നീട്ടി. പ്രവേശന അപേക്ഷയിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ ഉണ്ടെങ്കിൽ ചെയ്യാം. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ച വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വൈകിട്ട് അഞ്ചുമണി വരെയായിരുന്നു നേരത്തേ അനുവദിച്ചിരുന്ന സമയം. എന്നാൽ, വെള്ളിയാഴ്ച രാവിലെ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും തിരക്കുമൂലം വെബ്സൈറ്റിനുണ്ടായ തകരാർ ശനിയാഴ്ച ഉച്ചയോടെയാണ് പരിഹരിച്ചത്. ഇതേത്തുടർന്ന് സമയം നീട്ടണമെന്ന് വിദ്യാർഥികൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. 

ഓഗസ്റ്റ് 22ന് പ്ലസ് വൺ ക്ലാസുകള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനം. സിബിഎസ്ഇ, ഐസിഎസ്‌സി വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം വരാന്‍ വൈകിയതാണ് പ്രവേശനം നീളാന്‍ കാരണം.

 

പ്ലസ് വൺ: പിഴവെങ്കിൽ തിരുത്ത് അനിവാര്യം

പ്ലസ് വൺ അപേക്ഷയിൽ തിരുത്തലുകളും കൂട്ടിച്ചേർക്കലും വരുത്തേണ്ടത്  www.admission.dge.kerala.gov.in വഴിയാണ്. കാൻഡിഡേറ്റ് ലോഗിനിലെ Edit application എന്ന ലിങ്കിലൂടെ തിരുത്തലുകൾ വരുത്തി കൺഫർമേഷൻ നൽകണം.

തിരുത്താവുന്ന വിവരങ്ങൾ

ജാതി സംവരണ വിവരങ്ങൾ, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങൾ, ടൈ ബ്രേക്കിനു പരിഗണിക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളും മികവും സംബന്ധിച്ച വിവരങ്ങൾ, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക് എന്നിവ സംബന്ധിച്ച വിവരങ്ങൾ എന്നിവയിലെ തെറ്റുകൾ തിരുത്തുകയോ ചേർത്തിട്ടില്ലെങ്കിൽ കൂട്ടിച്ചേർക്കുകയോ ചെയ്യാം. ജാതി, കാറ്റഗറി എന്നിവ രേഖപ്പെടുത്തിയതിൽ സംഭവിച്ച പിഴവുകളും തിരുത്തണം. ഇല്ലെങ്കിൽ അലോട്മെന്റ് ലഭിച്ചാലും പ്രവേശനത്തിനു തടസ്സമുണ്ടാകും.

അലോട്മെന്റിനെ ബാധിക്കുന്ന വിവരങ്ങളെല്ലാം സാക്ഷ്യപ്പെടുത്താൻ പ്രോസ്പെക്ടസിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. സർട്ടിഫിക്കറ്റ് ഹാജരാക്കാനായില്ലെങ്കിൽ അലോട്മെന്റ് റദ്ദാക്കുകയും പ്രവേശനാവസരം നഷ്ടമാകുകയും ചെയ്യും.

Content Summary : Plus- One trial allotment extended till Monday evening

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}