ADVERTISEMENT

വിദേശത്തു കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ കയ്യെത്തിപ്പിടിക്കാൻ വിദ്യാർഥികൾക്കു സഹായമൊരുക്കുകയാണു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദേശ ഭാഷാ പഠന വിഭാഗം. ഫ്രഞ്ച്, ജർമൻ, ജാപ്പനീസ് ഭാഷകൾ പഠിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഉപരിപഠനത്തിനും ജോലിക്കുമായി വിദേശത്തേക്കു പറക്കാൻ മോഹിക്കുന്നവർക്കു അവിടത്തെ ഭാഷകൂടി അറിഞ്ഞിരുന്നാൽ കാര്യങ്ങൾ എളുപ്പമാകും. ഒട്ടുമിക്ക രാജ്യങ്ങളും അവരവരുടേതായ ഭാഷ അറിയുന്നവർക്കു മുൻഗണന നൽകുന്നതും വിദേശ ഭാഷകൾ പഠിക്കുന്നതിനു വിദ്യാർഥികളെ നിർബന്ധിതരാക്കുന്നു.

 

ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് കോഴ്സുകളാണ് ന‌ടത്തുന്നത്. ഇവയിലെല്ലാം സർട്ടിഫിക്കറ്റ് കോഴ്സുകളും ഡിപ്ലോമ കോഴ്സുകളുമുണ്ട്. സർട്ടിഫിക്കറ്റ് കോഴ്സുകളെല്ലാം ഓൺലൈനായിട്ടാണു നടത്തുന്നത്. ഇവയെല്ലാം ട്രെയിനിങ് ഓറിയന്റഡ് ആണ്. 

 

പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ഫ്രഞ്ചിന് 8,200 രൂപയും ജർമന് 9,200 രൂപയുമാണ് കോഴ്സ് ഫീസ്, ആഴ്ചയിൽ 3 ദിവസം വൈകിട്ട് 6 മുതൽ രാത്രി 8 വരെയാണ് പഠന സമയം. രണ്ടര മാസമാണു കാലാവധി. ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ഡിപ്ലോമ കോഴ്സുകൾക്കു ഒരു വർഷമാണ് പഠന കാലാവധി. ഓഫ്‌ലൈനായി നടത്തുന്ന ഈ കോഴ്സുകൾ പാർട്ട്ടൈം സായാഹ്ന ക്ലാസുകളാണ്. ആഴ്ചയിൽ 3 ദിനം മാത്രമാണു പഠനം. കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ഒഴികെയുള്ളവക്കു പ്ലസ്‌ടുവാണ് യോഗ്യത. കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പഠിക്കാൻ ഡിഗ്രി യോഗ്യത വേണം. ജാപ്പനീസിനു 11,000 രൂപയും ജർമനും ഫ്രഞ്ചും പഠിക്കുന്നതിനു 8,000 രൂപയുമാണ് ഫീസ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിനു 7,100 രൂപയാണ് ഫീസ്. defl@cusat.ac.in. 62821 67298.

 

Content Summary : Foreign Language Courses at CUSAT 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com