സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷ: കാതറിൻ സെബാസ്റ്റ്യന് ഒന്നാം റാങ്ക്, ആർ.എസ്. അഭിനവിന് രണ്ടാം റാങ്ക്

HIGHLIGHTS
  • സാങ്കേതിക സർവകലാശാല ബിടെക് വിജയം 50.47%
  • പരീക്ഷയെഴുതിയ 25,808 പേരിൽ 13,025 പേർക്ക് ജയം.
ktu-btech-rank-holders
ബിടെക് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ കാതറിൻ സെബാസ്റ്റ്യൻ, രണ്ടാം സ്ഥാനം നേടിയ ആർ.എസ്. അഭിനവ്. ( ഇരുവരും സിവിൽ എൻജിനീയറിങ്, ഗവ.എൻജിനീയറിങ് കോളജ്, തിരുവനന്തപുരം.). ബിടെക് പരീക്ഷയിൽ മൂന്നാം സ്ഥാനം നേടിയ എസ്. ശ്രീലക്ഷ്മി (ടികെഎം എൻജിനീയറിങ് കോളജ്, കൊല്ലം), സ്നേഹ (എൻഎസ്എസ് കോളജ്, പാലക്കാട്)
SHARE

തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ  50.47% ജയം. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥികളായ കാതറിൻ സെബാസ്റ്റ്യൻ (9.98 ഗ്രേഡ്) , ആർ.എസ്. അഭിനവ് (9.97) എന്നിവർ ഒന്നും രണ്ടും സ്ഥാനത്തെത്തി. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെ സിവിൽ വിദ്യാർഥിനി എസ്.ശ്രീലക്ഷ്‌മിയും പാലക്കാട്‌ എൻഎസ്എസ് കോളജിലെ കംപ്യൂട്ടർ സയൻസിലെ സ്നേഹയും 9.95 ഗ്രേഡ് നേടി മൂന്നാം സ്ഥാനം പങ്കിട്ടു. കഴിഞ്ഞ വർഷം 51.86% ആയിരുന്നു ജയം. 

സർവകലാശാലയിലെ നാലാം ബിടെക് ബാച്ചാണിത്. 24 എൻജിനീയറിങ് ബ്രാഞ്ചുകളിലായി 28,328 പേരാണ് 2018 ൽ ഈ ബാച്ചിൽ പ്രവേശനം നേടിയത്. ഇതിൽ 144 കോളജുകളിലായി 25,851 പേരാണ് അവസാന വർഷ പരീക്ഷയ്ക്ക് അർഹരായത്. പരീക്ഷയെഴുതിയ 25,808 പേരിൽ 13,025 പേർ ജയിച്ചു. 

സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ കോളജുകളുടെ വിജയശതമാനം യഥാക്രമം 65.18 , 69.34 , 53.87, 44.40 എന്നിങ്ങനെയാണ്. കംപ്യൂട്ടർ സയൻസിലാണ് ഏറ്റവും ഉയർന്ന വിജയശതമാനം - 50.39. 

പ്രധാന ശാഖകളായ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ വിഭാഗങ്ങളിൽ യഥാക്രമം 49.09, 38.83, 50.01, 36.55 ആണ് ജയം. പെൺകുട്ടികളാണ് മുന്നിൽ - 9828 പെൺകുട്ടികളിൽ 6398 പേരും ജയിച്ചു (65.13%). പരീക്ഷയെഴുതിയ 15980 ആൺകുട്ടികളുടെ വിജയശതമാനം 41.55. തിരുവനന്തപുരം സിഇടി, തൃക്കാക്കര മോഡൽ, തിരുവനന്തപുരം ബാർട്ടൺഹിൽ എന്നിവയാണ് വിജയശതമാനത്തിൽ മുന്നിൽ. യഥാക്രമം: 82.43, 80 , 79.64. കൂടുതൽ പേരെ പരീക്ഷയ്ക്കിരുത്തിയ കോളജുകളായ കൊല്ലം ടികെഎം (798), എറണാകുളം രാജഗിരി (691), തിരുവനന്തപുരം സിഇടി (683) എന്നിവയ്ക്ക് 64.66%, 70.48%, 82.43% വീതമാണു വിജയം. 

പ്രൊവിഷനൽ സർട്ടിഫിക്കറ്റ്  ഡിജിറ്റലായി 

സാങ്കേതിക സർവകലാശാലയിൽ നിന്നു ബിടെക് ജയിച്ചവരുടെ പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും  ഡിജിറ്റൽ മാതൃകയിൽ, പരീക്ഷാ കൺട്രോളറുടെ ഇ ഒപ്പോടെ  വിദ്യാർഥികളുടെ പോർട്ടലിൽ ലഭ്യമാണ്. വിദ്യാർഥികൾക്ക് പോർട്ടലിൽ നിന്ന് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. 

1321 പേർക്ക് ബിടെക് ഓണേഴ്സ്

8 സെമസ്റ്ററുകളിലായി 182 ക്രെഡിറ്റ് നേടുന്നവർക്കാണ് ബിടെക് ലഭിക്കുന്നത്. നാലാം സെമസ്റ്റർ വരെ 8നു മുകളിൽ ഗ്രേഡ് ലഭിക്കുകയും, 2 ഓൺലൈൻ കോഴ്സ് ഉൾപ്പെടെ 4 വിഷയങ്ങൾ അധികം പഠിച്ച്  12 ക്രെഡിറ്റുകൾ  നേടുകയും ചെയ്യുന്നവർക്കാണ് ബിടെക് ഓണേഴ്സ് ലഭിക്കുന്നത്. 

ഇത്തവണ ജയിച്ച 13025 പേരിൽ 1321 പേർ ബിടെക് ഓണേഴ്സിന് അർഹരായി. കൂടുതൽ ബിടെക് ഓണേഴ്സ് നേടിയ കോളജുകൾ : കോതമംഗലം എംഎ(89), പാലക്കാട് എൻഎസ്എസ് (85), കോട്ടയം സെന്റ് ഗിറ്റ്സ് (77). 

തിരുവനന്തപുരം സിഇടി (7.16), തിരുവനന്തപുരം  ബാർട്ടൺഹിൽ (6.78), തൃക്കാക്കര മോഡൽ (6.69) എന്നിവയാണ് ഏറ്റവും ഉയർന്ന അക്കാദമിക് പെർഫോമൻസ് ഇൻഡക്സ് ലഭിച്ച കോളജുകൾ.

Content Summary : 50.47% overall success rate in KTU BTech exam

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}