പ്രേതസാന്നിധ്യമുള്ള സ്കൂളിൽ പഠിക്കില്ല; ക്ലാസ് ബഹിഷ്കരിച്ച് പെൺകുട്ടികളുടെ പ്രതിഷേധം; ഒടുവിൽ...

HIGHLIGHTS
  • വിദ്യാർഥിനികൾ നടത്തിയ പ്രതിഷേധത്തിലൂടെയാണ് സ്കൂളിൽ നടക്കുന്ന അസ്വാഭാവിക കാര്യങ്ങളെക്കുറിച്ച് പുറംലോകമറിഞ്ഞത്.
  • തുടർച്ചയായി അസുഖവും വീണുള്ള അപകടവും കാരണം സ്കൂളിൽ പോകാൻ തന്നെ ഭയമാണ്.
school-possessed-by-ghost
Representative Image. Photo Credit: Melinda Nagy/ Manorama Online
SHARE

കെട്ടുകഥയേക്കാൾ വിചിത്രമെന്നു തോന്നുന്ന ചില കാര്യങ്ങളുടെ പേരിലാണ് ഇപ്പോൾ ഒരു സ്കൂൾ വാർത്തകളിൽ നിറയുന്നത്. വടക്കൻ കശ്മീരിലെ സോപോറിലുള്ള ആരംപോറ ഗവൺമെന്റ് ഹൈസ്കൂളിൽ പ്രേതസാന്നിധ്യമുണ്ടെന്നും എത്രയും വേഗം സ്കൂൾ കെട്ടിടത്തിൽ നിന്ന് ക്ലാസ് മുറികൾ ഒഴിപ്പിച്ച് പുതിയ കെട്ടിടത്തിലേക്ക് മാറണമെന്നും ആവശ്യപ്പെട്ട് ഒരുപറ്റം സ്ക്ൂൾ വിദ്യാർഥിനികൾ നടത്തിയ പ്രതിഷേധത്തിലൂടെയാണ് സ്കൂളിൽ നടക്കുന്ന അസ്വാഭാവിക കാര്യങ്ങളെക്കുറിച്ച് പുറംലോകമറിഞ്ഞത്.

ക്ലാസ് മുറികളിലും സ്കൂൾ കെട്ടിടത്തിലും സ്കൂൾ ഗ്രൗണ്ടിലും തങ്ങൾ തുടർച്ചയായി തട്ടിവീഴുന്നുവെന്നും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഇങ്ങനെ വീഴുന്നത് സ്കൂൾ കെട്ടിടത്തിലെ പ്രേത സാന്നിധ്യം കാരണമാണെന്നുമാണ് വിദ്യാർഥിനികളുടെ ആരോപണം. തുടർച്ചയായി അസുഖവും വീണുള്ള അപകടവും കാരണം സ്കൂളിൽ പോകാൻ തന്നെ ഭയമാണെന്നും ഒരു വിദ്യാർഥിനി പറഞ്ഞു.

സ്കൂളിൽ നടക്കുന്ന അസ്വാഭാവിക സംഭവങ്ങളെക്കുറിച്ച് പലകുറി പരാതിപ്പെട്ടെങ്കിലും സ്കൂൾ അധികൃതരോ, വിദ്യാഭ്യാസ വകുപ്പോ തങ്ങളുടെ പരാതികൾ മുഖവിലക്കെടുത്തില്ലെന്നും അതിൽ രോഷം കൊണ്ടാണ് സ്കൂൾ വളപ്പിന് പുറത്തേക്ക് തങ്ങളുടെ പ്രതിഷേധം വ്യാപിപ്പിച്ചതെന്നും പെൺകുട്ടികൾ പറയുന്നു.

‘‘ മറ്റൊരു കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റണമെന്ന ആവശ്യത്തെ ആരും ചെവിക്കൊണ്ടില്ല. സ്കൂളിൽ വരാനുള്ള ഭയം മൂലം ഒരുപാട്  പെൺകുട്ടികൾ പാതിവഴിയിൽ പഠനം അവസാനിപ്പിച്ചു. എന്നിട്ടും സ്കൂൾ മാനേജ്മെന്റ് അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. പ്രേത സാന്നിധ്യമുള്ള ഈ കെട്ടിടത്തിൽ പഠിക്കുമ്പോഴുണ്ടാകുന്ന അരക്ഷിതാവസ്ഥ ഞങ്ങളുടെ പഠനത്തെ മോശമായി ബാധിക്കുന്നുണ്ട്’’.– മറ്റൊരു വിദ്യാർഥിനി പറയുന്നു.

കുട്ടികളുടെ പ്രതിഷേധം സ്കൂൾ പരിധി വിട്ട് പുറത്തേക്ക് വ്യാപിച്ചതോടെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരടക്കം സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കുകയും വിദ്യാർഥിനികൾക്ക് അനുകൂലമായ നടപടികളെടുക്കുകയും ചെയ്തു. സ്കൂൾ പ്രവർത്തനം നിലവിലെ കെട്ടിടത്തിൽ നടക്കുന്നതിനെക്കുറിച്ച് മേഖലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ അബ്ദുൽ സലാം പറഞ്ഞതിങ്ങനെ ‘‘ നിലവിൽ സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്ഥലപരിമിതിയുണ്ട്. ഈ പ്രശ്നം പരിഹരിക്കാനും കുറച്ചു കൂടി വിശാലമായ സ്ഥലത്തേക്ക് സ്കൂൾ മാറ്റാനും സ്ഥലം ഉടമസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്.അദ്ദേഹം വിദേശത്തായതിനാലും മറ്റു ചില അസൗകര്യങ്ങളുള്ളതിനാലുമാണ് ഈ കാര്യത്തിൽ കാലതാമസം നേരിട്ടത്. സ്കൂളിലെത്തി വിദ്യാർഥിനികളോട് സംസാരിക്കുകയും അവരുടെ പരാതിയെക്കുറിച്ചുള്ള നിജ സ്ഥിതി ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്കൂളിന്റെ പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതുവരെ കുട്ടികളെ നിലവിലെ സ്കൂളിലെത്താൻ നിർബന്ധിക്കരുതെന്നും പുതിയ കെട്ടിടത്തിലേക്ക് മാറുന്നതുവരെ ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നും അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

Content Summary : Students claim school possessed by ‘Ghosts’, demand relocation

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}