ADVERTISEMENT

ജെഇഇ മെയിന്‍ 2022 ഫലം പ്രഖ്യാപിച്ചപ്പോള്‍ 100 പെര്‍സെന്‍റൈല്‍ സ്കോര്‍ നേടി തോമസ് ബിജു ചീരംവേലില്‍ ഓള്‍ ഇന്ത്യാ റാങ്ക് 17 നേടി  കേരളത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് 100 പെര്‍സെന്‍റൈല്‍ സ്കോര്‍ ലഭിക്കുന്നത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഓള്‍ ഇന്ത്യാ റാങ്ക് 163 നേടി തൃശൂര്‍ ദേവമാതാ സി.എം.ഐ. പബ്ലിക് സ്കൂളിലെ ആന്‍മേരി കേരളത്തില്‍ ഒന്നാംസ്ഥാനം നേടി. ഇരുവരും പാലാ ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററില്‍ എന്‍ട്രന്‍സ് പരിശീലനം നേടിയവരാണ്. 

 

തിരുവനന്തപുരം ജില്ലയിലെ കാവ്യാഞ്ജലി വീട്ടില്‍ ഐ.എസ്.ആര്‍.ഒ സീനിയര്‍ സയന്‍റിസ്റ്റ് ശ്രീ. ബിജു സി. തോമസിന്‍റെയും, വഴുതക്കാട് ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ് അദ്ധ്യാപിക റീനി രാജന്‍റെയും മകനാണ്. സഹോദരന്‍ പോള്‍ ബിജു പത്താംക്ലാസ്സ് വിദ്യാത്ഥിയാണ്. പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവര്‍ഷമായി ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററില്‍ ഐ.ഐ.റ്റി എന്‍ട്രന്‍സ് പരിശീലനം നേടിവരുകയാണ്.

 

ഗണിതശാസ്ത്രത്തിലെ അദ്ധ്യാപനത്തിനും ഗവേഷണത്തിനുമുള്ള രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്കോളര്‍ഷിപ്പോടെ കേരളത്തില്‍ നിന്നും സെലക്ഷന്‍ ലഭിച്ച ഏക വിദ്യാര്‍ത്ഥിയാണ് തോമസ്. കെ.വി.പി.വൈ, എന്‍.ടി.എസ്.എസി, ഒളിമ്പ്യാഡ് തുടങ്ങിയ രാജ്യാന്തര നിലവാരത്തിലുള്ള എല്ലാ പരീക്ഷകളിലും തോമസ് ഉന്നതവിജയം നേടിയിരുന്നു. കീം 2022 പരീക്ഷയിലും 960 ല്‍ 942 മാര്‍ക്കോടെ മുന്‍നിരയിലെത്തിയിരുന്നു.

 

തൃശൂര്‍ ജില്ലയിലെ തിരൂര്‍ കോനിക്കര വീട്ടില്‍ ഡോക്ടര്‍ ദമ്പതികളായ ബാബു കെ. ജോസഫിന്‍റെയും ഫ്രീനാ റോസിന്‍റെയും മകളാണ് 1-ാം സ്ഥാനം നേടിയ ആന്‍മേരി. കൈ.വി.പി.വൈ, എന്‍.ടി.എസ്.എസി തുടങ്ങിയ രാജ്യാന്തര പരീക്ഷകളിലും ഉന്നതവിജയം നേടിയിരുന്നു. കീം 2022 പരീക്ഷയില്‍ 921 മാര്‍ക്കോടെ കേരളത്തില്‍ നാലാം സ്ഥാനം നേടിയിരുന്നു. 

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നീല്‍ ജോര്‍ജ് ജെ.ഇ.ഇ. മെയില്‍ ഓള്‍ ഇന്ത്യാ റാങ്ക് 92 കരസ്ഥമാക്കി കേരളത്തില്‍ രണ്ടാംസ്ഥാനം നേടി. കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിലെ പ്ലസ്ടുപഠനത്തോടൊപ്പം ബ്രില്ല്യന്‍റിലെ റസിഡന്‍ഷ്യല്‍ ഐ.ഐ.റ്റി.ബാച്ചിലെ വിദ്യാര്‍ത്ഥിയാണ് നീല്‍. കൈ.വി.പി.വൈ, എന്‍.ടി.എസ്.എസി തുടങ്ങിയ രാജ്യാന്തര പരീക്ഷകളിലും ഉന്നതവിജയം നേടിയിരുന്നു. മസ്കറ്റില്‍ കെ.ആര്‍ കമ്പനി ജനറല്‍ മാനേജരായ രാജേഷ് ജോര്‍ജിന്‍റെയും സിനി തോമസിന്‍റെയും മകനാണ് നീല്‍ ജോര്‍ജ്. 

 

തൃശൂര്‍ പുതുക്കാട് കണ്ണത്തുവീട്ടില്‍ ശ്രീ എല്‍വിസിന്‍റെയും ശ്രീമതി സംഗീതയുടെയും മകനായ ദേവ് എല്‍വിസ് ഓള്‍ ഇന്ത്യാ റാങ്ക് 144 നേടി കേരളത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി. മാന്നാനം കെ.ഇ. സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം 2 വര്‍ഷമായി ബ്രില്ല്യന്‍റില്‍ പരിശീലനം നേടിവരുകയാണ്.

 

ഈ നാലുപേര്‍ ഉള്‍പ്പടെ ബ്രില്ല്യന്‍റിലെ 16 വിദ്യാര്‍ത്ഥികള്‍ക്കാണ് അഖിലേന്ത്യാ തലത്തില്‍ ആദ്യ 1000 റാങ്കിനുള്ളില്‍ സ്ഥാനം ലഭിച്ചത്. നോബിന്‍ ബെന്നി - 220, അമാന്‍ റിഷാല്‍ - 403, വിശ്വനാഥ് വിനോദ് - 505, ആര്യന്‍ എസ്.നമ്പൂതിരി -515, നവജോത് ബി. കൃഷ്ണന്‍ - 574, കെവിന്‍ തോമസ് - 709, നിരഞ്ജന്‍ എസ്. - 776, പ്രവീണ്‍ ജോസഫ് - 777,  മുസാന്‍ മുഹമ്മദ് - 783, അജീത് ഇ.എസ്. - 797, നയന്‍ കിഷോര്‍ നായര്‍ - 880,  ജോയല്‍ ജോര്‍ജ് - 945. അഖിലേന്ത്യാതലത്തില്‍ ആദ്യ 1000 റാങ്കിനുള്ളില്‍ കേരളത്തില്‍ നിന്നുള്ള 16 വിദ്യാര്‍ത്ഥികളില്‍ 16 പേരും ആദ്യ 2000 റാങ്കിനുള്ളില്‍ കേരളത്തിലെ 25 പേരില്‍ 23 ഉം ബ്രില്ല്യന്‍റില്‍ നിന്നാണ്.

 

ബ്രില്ല്യന്‍റിലെ എന്‍.സി.ആര്‍.ടിയില്‍ അധിഷ്ഠിതമായ ക്ലാസ്സുകളിലൂടെയും എക്സാമുകളിലൂടെയും 18 വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്സ്, കെമസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 100 പെര്‍സെന്‍റൈല്‍ സ്കോര്‍ നേടാന്‍ സാധിച്ചു.

 

1200 ഓളം വിദ്യാര്‍ത്ഥികള്‍ ജെ.ഇ.ഇ. അഡ്വാന്‍സ്ഡിലേക്ക് യോഗ്യതനേടിയതിലൂടെ കേരളത്തില്‍ ഏറ്റവുമധികം കുട്ടികളെ വിജയിപ്പിച്ച പരിശീലനസ്ഥാപനമായി ബ്രില്ല്യന്‍റ് മാറി. ബ്രില്ല്യന്‍റിന്‍റെ നൂനതസാങ്കേതിക വിദ്യയിലൂന്നിയ മികവാര്‍ന്ന ഓണ്‍ലൈന്‍ പരിശീലനവും എന്‍.സി.ആര്‍.ടി പുസ്തകത്തില്‍ അധിഷ്ഠിതമായ ക്ലാസ്സുകളും ജെ.ഇ.ഇ. മെയിന്‍ പരീക്ഷയുടെ അതേ മാതൃകയിലുള്ള നിരവധി പരീക്ഷകളുമാണ് തങ്ങളുടെ വിജയത്തിന്‍റെ രഹസ്യമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിശദവിവരങ്ങൾക്ക് : www.brilliantpala.org

Content Summary : Brilliant Study Centre Pala - JEE Main 2022 Result 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com