ADVERTISEMENT

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലയുടെ ബിആർക് (ആർക്കിടെക്ചർ) പരീക്ഷയിൽ 58.11% ജയം. തിരുവനന്തപുരം സിഇടിയിലെ  ജസ്റ്റിൻ ഐസക് ജയിംസ് 8.81 ഗ്രേഡോടെ ഒന്നാം സ്ഥാനവും കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെ അതുല്യ സിന്ധു 8.78 ഗ്രേഡോടെ രണ്ടാം സ്ഥാനവും തൃശൂർ ഗവ.എൻജിനീയറിങ് കോളജിലെ പി.ആർ.റോഷ്‌നി  8.63 ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി. 

 

സർവകലാശാലയിലെ രണ്ടാമത്തെ ആർക്കിടെക്ചർ ബാച്ചാണിത്. 222 വിദ്യാർഥികളാണ്  ആർക്കിടെക്ട്  ആകാൻ അർഹത നേടിയത്. 8 കോളജുകളിൽ നിന്നായി 382 വിദ്യാർഥികൾ പത്താം സെമസ്റ്റർ പരീക്ഷയെഴുതി. 419 പേരാണ് 2017ൽ  ഈ ബാച്ചിൽ പ്രവേശനം നേടിയത്. ജയിച്ച 222 പേരിൽ 153 പേരും പെൺകുട്ടികളാണ്. പരീക്ഷയെഴുതിയ 220  പെൺകുട്ടികളിൽ 153 പേർ ജയിച്ചു (69.55%). എന്നാൽ 162 ആൺകുട്ടികളിൽ 69 പേർക്കേ ജയിക്കാൻ കഴിഞ്ഞുള്ളൂ (42.59%).

 

വിജയ ശതമാനത്തി‍ൽ തിരുവനന്തപുരം സിഇടി ആണു മുന്നിൽ (81.08%). കുറ്റിപ്പുറം എംഇഎസ് (71.8%), കോളജ് ഓഫ് ആർക്കിടെക്ചർ തിരുവനന്തപുരം (60.38%) എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വിജയികളുടെ പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ഡിജിറ്റൽ മാതൃകയിൽ, പരീക്ഷാ കൺട്രോളറുടെ ഇ–ഒപ്പോടെ വിദ്യാർഥികളുടെ പോർട്ടലിൽ  ലഭ്യമാക്കി. ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നാളെ സ്വീകരിച്ചുതുടങ്ങും. ഡിഗ്രി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കും.

 

Content Summary : KTU BArch result published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com