ADVERTISEMENT

സ്വന്തമായി ബിസിനസ്സ് ചെയ്ത് അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഉപരി പഠനം നടത്തുന്ന ഒരു പെൺകുട്ടിയെ പ്രശംസിക്കുകയാണ് വെർച്വൽ ലോകം. പൂനം എന്ന പഞ്ചാബി പെൺകുട്ടിയാണ് സ്വന്തം കഠിനാധ്വാനത്തിന്റെ പേരിൽ പ്രശംസിക്കപ്പെടുന്നത്. പഞ്ചാബിയിലെ മൊഹാലിയിൽ ഒരു ചാട്ട്സ്റ്റാൾ നടത്തുകയാണ് പെൺകുട്ടി. ഹാരി ഉപ്പൽ എന്ന ഫുഡ്‌വ്ലോഗർ അവളുടെ ചാട്ട്സ്റ്റാൾ സന്ദർശിക്കുകയും പെൺകുട്ടിയോട് സംസാരിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

 

ആ വിഡിയോയിലൂടെയാണ് പെൺകുട്ടിയുടെ നിശ്ചയദാർഡ്യത്തിന്റെ കഥ പുറംലോകമറിഞ്ഞത്. പപ്പടി ചാട്ട്, ഗോൽഗപ്പ, ആലു ടിക്കിസ്, ദായി ബല്ലേ തുടങ്ങിയ രുചികരമായ പലഹാരങ്ങൾ തനിയെയുണ്ടാക്കി അത് ഭക്ഷണശാലയിലൂടെ വിറ്റഴിച്ച് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഉപരിപഠനം നടത്തുന്നതെന്നും മുൻപ് ഒരു ജോലി ചെയ്തിരുന്നുവെന്നും ആ ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്തതുകൊണ്ടാണ് ചാട്ട് സ്റ്റാൾ ഇട്ടതെന്നും പെൺകുട്ടി വിഡിയോയിൽ പറയുന്നുണ്ട്.

 

ഏഴുമില്യണിലധികം പ്രാവശ്യമാണ് ആളുകൾ ഈ വിഡിയോ കണ്ടത്. സ്വന്തം ബിസിനസ്സ് നടത്തി ഉപരി പഠനത്തിനുള്ള വരുമാനം കണ്ടെത്തുന്ന പെൺകുട്ടി മിടുക്കിയാണെന്നും ഭാവിയിൽ നന്മയുണ്ടാവട്ടെയന്നും നിരവധിയാളുകൾ കമന്റുകളിലൂടെ അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്. അധ്വാനശീലത്തോടൊപ്പം നല്ല വൃത്തിയായി ഭക്ഷണം നൽകാനും അവൾ ശ്രദ്ധ കാട്ടുന്നുണ്ടെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

 

Content Summary : Mohali Girl Runs A Chaat Stall To Support Her Education; Impresses Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com