ഒഴിവ് 175; എന്നിട്ടും 10 മാസമായി അനക്കമില്ലാതെ ജെഎച്ച്ഐ റാങ്ക് ലിസ്റ്റ്

HIGHLIGHTS
  • 10 മാസമായി ഒരാൾക്കുപോലും സ്ഥാനക്കയറ്റം നൽകിയിട്ടില്ല.
  • വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരം.
jhi-ranklist-delay
Representative Image. Photo Credit: Damir Khabirov
SHARE

ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2 റാങ്ക് ലിസ്റ്റിലെ നിയമനം അവതാളത്തിൽ. ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്കു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–1 തസ്തികയിലുള്ളവരുടെ സ്ഥാനക്കയറ്റം വൈകുന്നതാണു കാരണം. സ്ഥാനക്കയറ്റത്തിന് അർഹതയുള്ള നൂറിലധികം പേർ സർവീസിലുണ്ടെങ്കിലും പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടികൾ വൈകിക്കുകയാണ്. 10 മാസമായി ഒരാൾക്കുപോലും സ്ഥാനക്കയറ്റം നൽകിയിട്ടില്ല. ഇതു രോഗപ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനത്തിനും തിരിച്ചടിയായിരിക്കുകയാണ്. 

ഒഴിവുള്ളത് 175 തസ്തിക

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–1, ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് സൂപ്പർവൈസർ തസ്തികകളിലായി ഒഴിഞ്ഞുകിടക്കുന്നത് 175 തസ്തിക. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരം. 3 വിഭാഗങ്ങളിലായി സാങ്ഷൻഡ് തസ്തിക 2871 ആണ്. ഇതിൽ 2696 തസ്തികയിൽ മാത്രമേ ജീവനക്കാരുള്ളൂ. സ്ഥാനക്കയറ്റം കൃത്യമായി നടന്നിരുന്നെങ്കിൽ ഈ ഒഴിവുകൾ നികത്താൻ കഴിയുകയും റാങ്ക് ലിസ്റ്റിൽനിന്ന് ആനുപാതിക നിയമനം നടക്കുകയും ചെയ്തേനേ.

JHI

റാങ്ക് ലിസ്റ്റിൽ 1813 പേർ

14 ജില്ലകളിലായി നിലവിലുള്ള ജൂനിയർ െഹൽത്ത് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത് 1813 പേർ–മെയിൻ ലിസ്റ്റിൽ 1374, സപ്ലിമെന്ററി ലിസ്റ്റിൽ 439 വീതം. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സപ്ലിമെന്ററി ലിസ്റ്റിൽ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ: തിരുവനന്തപുരം–74 (മെയിൻ ലിസ്റ്റ്), 59 (സപ്ലിമെന്ററി ലിസ്റ്റ്). കൊല്ലം–202, 114. പത്തനംതിട്ട–50, 43. ആലപ്പുഴ–60, 14. കോട്ടയം–35, 22. ഇടുക്കി–99, 41. എറണാകുളം–99, 15. തൃശൂർ–151, 87. പാലക്കാട്–105 (മെയിൻ ലിസ്റ്റ്). മലപ്പുറം–236. കോഴിക്കോട്–76, 44. വയനാട്–59.  കണ്ണൂർ–71. കാസർകോട്–57. 

TABLE

നിയമനം 311 മാത്രം

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്നു 14 ജില്ലയിലുമായി  ഇതുവരെ നടന്നത് 311 നിയമന ശുപാർശ മാത്രം. ഏറ്റവും കൂടുതൽ നിയമന ശുപാർശ കൊല്ലം ജില്ലയിൽ–60. കുറവ് തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ–4 വീതം. കൊല്ലം ജില്ലയിൽ മാത്രമാണ് അൻപതിലേറെ നിയമന ശുപാർശ നടന്നത്. മുൻ റാങ്ക് ലിസ്റ്റുകളിൽനിന്ന് 587 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്നു. 

Content Summary : Junior Health Inspector Appointment idle since 10 months, Reason 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}