ADVERTISEMENT

വകുപ്പു മേധാവികളും നിയമനാധികാരികളും ഒഴിവുകൾ ഇ–വേക്കൻസി സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ മാത്രം പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്നു നിർദേശിച്ച് സർക്കാർ സർക്കുലർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ–സി) വകുപ്പ് ജൂലൈ 29നു പുറത്തിറക്കിയ സർക്കുലറിലാണ് ഒാഗസ്റ്റ് 1 മുതൽ ഒഴിവുകൾ ഇ–വേക്കൻസി സോഫ്റ്റ്‌വെയർ വഴി മാത്രം ഒഴിവു റിപ്പോർട്ട് ചെയ്യണമെന്ന നിർദേശം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് ഏകീകൃത രീതിയിലായെങ്കിലേ നിയമന ശുപാർശാ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയൂ എന്നതിനാൽ ഒാഗസ്റ്റ് 1 മുതൽ ഇ–വേക്കൻസി സോഫ്റ്റ്‌വെയർ വഴി മാത്രമേ ഒഴിവു റിപ്പോർട്ട് ചെയ്യാവൂ എന്ന പിഎസ്‌സി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ.

 

ആദ്യ സർക്കുലർ വന്നിട്ട് നാലര വർഷം

ഒഴിവുകൾ ഇ–വേക്കൻസി സോഫ്റ്റ്‌വെയർ വഴി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്നു നിർദേശിച്ച് ആദ്യ സർക്കുലർ പുറത്തിറങ്ങിയിട്ട് നാലര വർഷമായി. 2017 ഡിസംബർ 20നാണ് ആദ്യ സർക്കുലർ ഇറങ്ങിയത്. 2018 ജനുവരി 1 മുതൽ ഇ–വേക്കൻസി സോഫ്റ്റ്‌വെയർ വഴി ഒഴിവു റിപ്പോർട്ട് ചെയ്യണമെന്നാണ് അന്നു വ്യക്തമാക്കിയിരുന്നത്. റിപ്പോർട്ട് ചെയ്യേണ്ട രീതിയും ഇതിലുണ്ടായിരുന്നു. എന്നാൽ, നാലര വർഷത്തിനു ശേഷവും ഈ തീരുമാനം പൂർണതോതിൽ നടപ്പായിട്ടില്ല. തപാലിലൂടെയും ഇ–മെയിൽ വഴിയും ഒഴിവു റിപ്പോർട്ട് ചെയ്യുന്ന നടപടി വകുപ്പ് അധികാരികൾ തുടർന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് മുടങ്ങുമെന്നതിനാൽ പിഎസ്‌സി ഇ–വേക്കൻസി സോഫ്റ്റ്‌െവയർ പരിഷ്ക്കാരം നടപ്പാക്കുന്നത് നീട്ടിനൽകിക്കൊണ്ടിരിക്കുകയും ചെയ്തുപോന്നു. 

 

Content Summary : e-vacancy circular

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com