ADVERTISEMENT

കോട്ടയം ∙ ഡിജിറ്റൽ മേഖലയിൽ അനന്തമായ വിദ്യാഭ്യാസ സാധ്യതകളൊരുക്കുന്ന മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടൽ ‘മനോരമ ഹൊറൈസൺ’ പുതിയ ലോഗോയുടെ തിളക്കത്തിൽ. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു ലോഗോ അനാവരണം ചെയ്തു. മനോരമ ഓൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യു, മനോരമ ഹൊറൈസൺ ബിസിനസ് ഹെഡ് രാജീവ് രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

 

മലയാള മനോരമയെ പ്രതിനിധീകരിക്കുന്ന ‘എം’ പുതിയ ലോഗോയിൽ തുറന്ന പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ‘എല്ലാവർക്കും വിദ്യാഭ്യാസം’ എന്ന പ്രതിബദ്ധതയുടെ പ്രതീകമാണ് തുറന്ന പുസ്തകം. ആത്മവിശ്വാസവും ധൈര്യവും ഊന്നിപ്പറയുന്ന ബോൾഡ് ശൈലിയിലാണ് പുസ്തകവും ‘എം’ എന്ന അക്ഷരവും അവതരിപ്പിച്ചിരിക്കുന്നത്. പിങ്ക് നിറം പുരോഗതിയെ പ്രതിനിധീകരിക്കുന്നു. 

 

സ്കൂൾ തലം മുതൽ സിവിൽ സർവീസ് കോച്ചിങ് വരെ ഒരുക്കുന്ന സമ്പൂർണ എജ്യുക്കേഷൻ പോർട്ടലാണ് മനോരമ ഹൊറൈസൺ. എൻസിഇആർടി അടിസ്ഥാനത്തിൽ 8 മുതൽ 12 വരെ ക്ലാസുകളിലേക്കുള്ള ലൈവ് ഓൺലൈൻ ക്ലാസുകൾ, യുപിഎസ്‍സി സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്, ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങി ഒട്ടേറെ കോഴ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

 

ഓരോ വിദ്യാർഥിക്കും പ്രത്യേകം ശ്രദ്ധ ലഭിക്കത്തക്ക രീതിയിലാണ് ക്ലാസുകൾ രൂപകൽപന ചെയ്യുന്നത്. വിദ്യാർഥികളുടെ പഠന നിലവാരം ഉറപ്പു വരുത്തുന്നതിനായി മോഡൽ പരീക്ഷകളും റിസൽട്ട് വിലയിരുത്തലും മാതാപിതാക്കൾക്ക് പ്രോഗ്രസ് റിപ്പോർട്ട് ലഭിക്കുന്ന സംവിധാനവും ഹൊറൈസണിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : www.manoramahorizon.com, വിളിക്കുക : 9048991111, 7994448702

 

Content Summary : Experience a fresh take on learning - All New Manorama Horizon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com