കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തൊഴിലധിഷ്ഠിത പരിശീലനം

client-skills-india-promotion-image
SHARE

ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ ജോലിസാധ്യതയുള്ള ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്‌മന്റ് മേഖലയിൽ, കേരള സർക്കാരിന്റെ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ പ്രഫഷനൽ ഡിപ്ലോമ സർട്ടിഫിക്കേഷനും ഇന്റേൺഷിപ്പും നേടുന്നതിന് അവസരമൊരുക്കുന്നു. 

എസ്​എസ്എൽസി, പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള ഏതൊരാൾക്കും പ്രായഭേദമന്യേ അടുത്തുള്ള  സർക്കാർ അംഗീകൃത പോളിടെക്‌നിക്‌ കോളജിലോ ആർട്സ് ആൻഡ് സയൻസ് കോളജിലോ ചേർന്ന് തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കുന്നതിനും കേരള സർക്കാർ അംഗീകൃത CCEK സർട്ടിഫിക്കേഷനും ഒപ്പം കേന്ദ്ര സർക്കാർ അംഗീകൃത NSDC സർട്ടിഫിക്കേഷനും നേടാവുന്നതുമാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവർക്കു പ്രഫഷനൽ ഡിപ്ലോമയും പ്ലസ്ടു / ഡിഗ്രി വിദ്യാർഥികൾക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളും പ്രത്യേകം രൂപപ്പെടുത്തിയിട്ടുണ്ട്. 

ഒരു വർഷവും 6 മാസവും കാലാവധി വരുന്ന ഈ കോഴ്സുകൾ, ഇപ്പോൾ മറ്റു കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും വിവിധ ജോലികളിൽ പ്രവേശിച്ചിട്ടുള്ളവർക്കും വേണ്ടി റഗുലർ ക്ലാസിനു പുറമേ ശനി, ഞായർ, മോണിങ് ഈവനിങ് പാർട്ട് ടൈം ബാച്ചുകളിലായി പഠിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

ഓരോ കോഴ്സിനും അനുവദിച്ചിട്ടുള്ള മൊത്തം സീറ്റിന്റെ 10 % -  എസ്​സി . എസ്ടി , 5 % - എസ്ഇബിസി / ഒഇസി ,  5 % - ബിപിഎൽ  വിഭാഗത്തിൽപെട്ടവർക്ക്  വേണ്ടി സംവരണം ചെയ്തിട്ടുണ്ട്. ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ സംവരണ സീറ്റിലേക്ക് പ്രവേശം ലഭിച്ച വിദ്യാർഥികൾക്ക് കോഴ്സ് ഫീസിൽ 50 % ഇളവ് ലഭിക്കുന്നതാണ്. 

centre-for-continuing-education-kerala-ccek-courses-article-two

അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.ccekcampus.org  എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത്, പഠിക്കുവാൻ ആഗ്രഹിക്കുന്ന കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫിസിൽ (CE സെൽ) സമർപ്പിക്കേണ്ടതാണ്. പഠിക്കുവാൻ ആഗ്രഹിക്കുന്ന കോളജിൽനിന്ന് നേരിട്ടും അപേക്ഷ ഫോം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഹെൽപ് ലൈൻ  നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

തിരുവന്തപുരം / കൊല്ലം / തൃശൂർ / പാലക്കാട് / മലപ്പുറം / കോഴിക്കോട് / വയനാട് / കണ്ണൂർ / കാസർഗോഡ് - 9048999908  / 8590934733
എറണാകുളം - 7592951010, 7591961010
കോട്ടയം / ഇടുക്കി
- 9072485999
ആലപ്പുഴ / പത്തനംതിട്ട
- 8943377771


Content Summary : Centre for Continuing Education Kerala (CCEK) - Training Prograns

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}