മത്സരപരീക്ഷകളിൽ വിജയത്തിലേക്ക് കൈപിടിക്കാൻ ഐപ്ലസ്

HIGHLIGHTS
  • പരീക്ഷാപരിശീലനത്തിൽ വേറിട്ട വിജയഗാഥ രചിക്കുകയാണ് ഐപ്ലസ് ട്രെയിനിങ് സൊല്യൂഷൻസ്.
iplus
SHARE

‘സർ, പരീക്ഷയുടെ ഫലം എന്തുതന്നെ ആണെങ്കിലും സന്തോഷമുണ്ട്. 100 ശതമാനം ആത്മാർഥതയോടെ, പരീക്ഷ വരെ എന്നോടൊപ്പം നിന്ന ഒരു സ്ഥാപനത്തിൽ പഠിക്കാൻ സാധിച്ചു എന്നതാണ് അതിനു കാരണം. ചിട്ടയോടെയുള്ള ക്ലാസുകളും നിലവാരമുള്ള നോട്ടുകളും ചോദ്യങ്ങളുടെ പരിശീലനവുമൊക്കെ എന്റെ പഠനത്തെ വളരെയധികം സഹായിച്ചു’- ഇക്കഴിഞ്ഞ ‘കേരള സെറ്റ് ‘ പരീക്ഷയ്ക്കു ശേഷം, ഐപ്ലസ് ട്രെയിനിങ് സൊല്യൂഷൻസ് സിഇഒ അലൻ ഡെന്നി ജയിംസിന് ഉദ്യോഗാർഥികളിൽനിന്നു ലഭിച്ച ഒട്ടേറെ സന്ദേശങ്ങളിലൊന്നു മാത്രമാണിത്. 

ചുരുങ്ങിയ കാലയളവിൽ പതിനായിരക്കണക്കിന് ഉദ്യോഗാർഥികളിലേക്ക് ഐപ്ലസ് എത്തിച്ചേർന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും ഈ വരികളിൽ ഉത്തരമുണ്ട്. 

യുജിസി നെറ്റ്, കേരള സെറ്റ്, കെ ടെറ്റ് പരീക്ഷകളിൽ സമാനതകളില്ലാത്ത വിജയമാണ് ഐപ്ലസ് തുടർച്ചയായി നേടുന്നത്. എച്ച്എസ്എസ്ടി, എച്ച്എസ്എ ഉൾപ്പെടെയുള്ള പിഎസ്‌സി പരീക്ഷകളിലും ബിരുദ, ഡിപ്ലോമ, ഐടിഐ നിലവാരമുള്ള ടെക്നിക്കൽ പിഎസ്‌സി പരീക്ഷകളിലും ഐപ്ലസിന്റെ ഉദ്യോഗാർഥികൾ വിജയക്കൊടി പാറിക്കാനൊരുങ്ങുകയാണ്.  

ഐപ്ലസ് ട്രെയിനിങ് സൊല്യൂഷൻസ് സിഇഒ അലൻ ഡെന്നി ജെയിംസ്.
ഐപ്ലസ് ട്രെയിനിങ് സൊല്യൂഷൻസ് സിഇഒ അലൻ ഡെന്നി ജെയിംസ്.

കുറഞ്ഞ ചെലവിൽ മികച്ച നിലവാരമുള്ള ഓൺലൈൻ പരീക്ഷാപരിശീലനം നൽകിയും കുട്ടികൾക്കൊപ്പം നിൽക്കുന്ന ഒരു ടീമിനെ സൃഷ്ടിച്ചുമാണ് ഐപ്ലസ് ഈ വിജയങ്ങളിലേക്ക് എത്തിച്ചേരുന്നത്. മാറുന്ന കാലത്തിന് അനുസൃതമായി, സാങ്കേതികവിദ്യകളുടെ സഹായത്തോടെ പരീക്ഷാപരിശീലനം ഒരുക്കുന്ന ഐപ്ലസിന്റെ വിജയഗാഥ ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. കോവിഡും ലോക്ഡൗണുമൊക്കെ സ്വപ്നങ്ങൾക്കു മുകളിൽ കരിനിഴൽ വീഴ്ത്തിയപ്പോഴും അതിനെ മറികടന്ന ആത്മധൈര്യമാണ് പതിനായിരക്കണക്കിനാളുകൾ പഠിക്കുന്ന ഒരു സ്ഥാപനമായി മാറിയത്.

   

ചെറിയ തുടക്കം

സിഇടിയിൽനിന്ന് രണ്ടാം റാങ്കോടെ എംടെക് വിജയിച്ച പത്തനംതിട്ട അടൂർ സ്വദേശി അലൻ ഡെന്നി ജയിംസ്, അധ്യാപകനായാണ് ആദ്യം ജോലി ചെയ്തത്. തുടർന്ന് ദുബായിൽ ഒരു രാജ്യാന്തര കമ്പനിയുടെ ഭാഗമായി. എന്നാൽ, സ്വന്തം നാടിനു വേണ്ടി  എന്തെങ്കിലും ചെയ്യണമെന്ന ചിന്ത അലനെ തിരികെ കേരളത്തിലെത്തിച്ചു.

അധ്യാപനം ഏറെ ഇഷ്ടമായിരുന്ന അലൻ, 2019ൽ യുജിസി നെറ്റ് കോച്ചിങ്ങിന് തുടക്കമിട്ടു. ഭാര്യ രേഷ്മ രാജന്റെ നെറ്റ് പരിശീലനമാണ് അലന്റെ മനസ്സിൽ ഇത്തരമൊരു ആശയം രൂപപ്പെടുത്തിയത്. അതിനായി ഒരു യുട്യൂബ് ചാനലുണ്ടാക്കി. വീട്ടിലെ വാഷിങ് മെഷീൻ മുറിയിലിരുന്ന് ക്ലാസുകൾ റെക്കോർഡ് ചെയ്തു യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു തുടങ്ങി. സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കുതിച്ചുയരാൻ അധികം സമയമെടുത്തില്ല.

iplus

ഒരു ദിവസം പരിചയമില്ലാത്ത ഒരു നമ്പറിൽനിന്ന് വന്ന കോളാണ് ഐപ്ലസ് എന്ന സ്ഥാപനത്തിലേക്ക് നയിച്ചത്. ‘‘സാറിന്റെ യൂട്യൂബ് ചാനലിലെ ക്ലാസുകൾ കണ്ട് നോട്ടുകൾ തയാറാക്കി ഞാൻ യുജിസി നെറ്റ് പേപ്പർ വണ്ണിന്റെ കോച്ചിങ് ക്ലാസ് ആരംഭിച്ചു. ചെറിയ ഫീസും വാങ്ങുന്നുണ്ട്. വളരെ വിജയപ്രദമായാണ് ക്ലാസുകൾ മുന്നോട്ടു പോകുന്നത്. സാറിന് എതിർപ്പൊന്നും ഇല്ലല്ലോ...’’ ഇതായിരുന്നു അങ്ങേത്തലയ്ക്കൽ നിന്നു കേട്ട സന്ദേശം. അതൊരു  ‘വേക്കപ് കോൾ’ ആയിരുന്നു. തന്റെ ക്ലാസുകൾ ആളുകൾക്ക് പ്രയോജനപ്പെടുന്നുണ്ട് മനസ്സിലാക്കാൻ കിട്ടിയ വലിയ അവസരവും. ഒട്ടും വൈകാതെ നെറ്റ് ജനറൽ പേപ്പറിന് കോഴ്സ് ആരംഭിച്ചു.

വളരുന്ന ഐപ്ലസ്

പേര് അന്വർഥമാക്കും വിധം എന്തെങ്കിലും ‘പ്ലസ്’ ആയി കുട്ടികൾക്കു കൊടുക്കുക എന്നതായിരുന്നു തുടക്കം മുതൽ ലക്ഷ്യം. ചെറിയ ഫീസ് മാത്രം ഈടാക്കി കുട്ടികളുടെ വിജയത്തിനായി പരമാവധി ശ്രമിക്കുക എന്നത് അടിസ്ഥാനമൂല്യമാക്കി മാറ്റി. ഇന്നും അതിലൂന്നിയാണ് സ്ഥാപനം മുന്നോട്ടു പോകുന്നത്. വലിയ സന്നാഹങ്ങളൊന്നുമില്ലാതെയായിരുന്നു തുടക്കം. ക്ലാസ്സുകൾ തനിയെ എടുത്തു. ആദ്യ ബാച്ചിൽ പരിശീലനം നേടിയവരിൽ ഭൂരിഭാഗവും മികച്ച വിജയം നേടിയത് ഊർജമായി. സുഹൃത്തും എംബിഎ ബിരുദധാരിയുമായ ജ്യോതിഷ് ജോസ് അലനൊപ്പം പാർട്ണർ ആയെത്തി. വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് ജ്യോതിഷും ഐപ്ലസിൽ ചേർന്നത്. ഐപ്ലസിന്റെ ക്ലാസുകൾ മൊബൈൽ ആപ്ലിക്കേഷനും വെബ് പ്ലാറ്റ്ഫോമും വഴിയായി.

കൂടുതൽ കോഴ്സുകളിലേക്ക്

എൻടിഎ യുജിസി നെറ്റ്, കേരള സെറ്റ് എന്നീ പരീക്ഷകളിലെ വിവിധ വിഷയങ്ങളിലേക്കാണ് ആദ്യം പരിശീലനം വ്യാപിപ്പിച്ചത്. കെ ടെറ്റ് പരിശീലനവും പിന്നീട് ആരംഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകർ ഐപ്ലസിലെത്തി. ഐപ്ലസിന്റെ കോഴ്സുകൾ വഴി ആയിരക്കണക്കിന് വിദ്യാർഥികളാണ് നെറ്റ്/ ജെആർഎഫ്, സെറ്റ് യോഗ്യത നേടിയത്.  

ഈ വിജയങ്ങളുടെ തുടർച്ചയായി. എച്ച്എസ്എസ്ടി ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളിലൂടെ പിഎസ്‌സി പരിശീലനത്തിലേക്കും ചുവടുവച്ചു. വരാനിരിക്കുന്ന എച്ച്എസ്എ ഫിസിക്കൽ സയൻസ്, എൽപി-യുപി അസിസ്റ്റന്റ് പരീക്ഷകൾക്കായും ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ഐപ്ലസ് വഴി തയാറെടുക്കുന്നു.

iplus

കേരള വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള വകുപ്പുകളിലെ അസി.എൻജിനീയർ, വിവിധ ട്രേഡുകളിലെ ജൂനിയർ ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ പരീക്ഷകളിലൂടെ ടെക്നിക്കൽ പിഎസ്‌സി പരിശീലന രംഗത്തും ഐപ്ലസ് ചുവടുറപ്പിക്കുകയാണ്.  

വിദ്യാർഥികളാണ് എല്ലാം

തങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ഉദ്യോഗാർഥികളാണ് ഐപ്ലസിന്റെ ശക്തിയെന്നു സിഇഒ അലനും സിഎഫ്ഒ ജ്യോതിഷും പറയുന്നു. അവരുടെ വിജയമാണ് ലക്ഷ്യം. മറ്റെല്ലാ വളർച്ചയും അതോടൊപ്പം സംഭവിക്കുന്നതാണെന്നും ഇരുവരും പറഞ്ഞു.

അലൻ ഡെന്നി ജെയിംസ്, ജ്യോതിഷ് ജോസ്, നിഥിൻ സാമുവൽ.
അലൻ ഡെന്നി ജെയിംസ്, ജ്യോതിഷ് ജോസ്, നിഥിൻ സാമുവൽ.

ഇന്ന് 50 ഓളം കോഴ്സുകളിലായി 25,000 ത്തിലധികം ഉദ്യോഗാർഥികൾ ഐപ്ലസ് ട്രെയിനിങ് സൊല്യൂഷൻസിലൂടെ വിവിധ മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്നു. 25 അധ്യാപകരും ഇരുപതോളം സ്ഥിരം ജീവനക്കാരുമുണ്ട്. അലനും ജ്യോതിഷിനുമൊപ്പം സുഹൃത്തും എംടെക് ബിരുദധാരിയുമായ നിഥിൻ സാമുവൽ കൂടി അടങ്ങുന്നതാണ് ഐപ്ലസ് കോർ ടീം. ഫാക്കൽറ്റി ടീം ലീഡറായി കെ.ജെ.ജോഷിയും പ്രവർത്തിക്കുന്നു.

പ്രവർത്തനം പൂർണമായി ഓൺലൈനിലാണ്. അടൂരിലാണ് സ്ഥാപനത്തിന്റെ കേന്ദ്ര ഓഫിസും റിക്കോർഡിങ് സ്റ്റുഡിയോകളും പ്രവർത്തിക്കുന്നത്. യാത്ര ഇവിടെ അവസാനിപ്പിക്കാൻ ഐപ്ലസ് ഉദ്ദേശിക്കുന്നില്ല. പുതിയ ആശയങ്ങളുമായി കൂടുതൽ പേരിലേക്ക് എത്താനുള്ള കഠിനപരിശ്രമത്തിലാണ് ടീം ഐപ്ലസ്. 

Ph: +91 8590229039

Content Summary : The Success story of I plus Training Solutions

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA