ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ തോമസ് ബിജു ചീരംവേലിൽ ദേശീയതലത്തിൽ മൂന്നാം റാങ്കും, സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഈ ചരിത്രനേട്ടത്തിലൂടെ ബ്രില്ല്യന്റിന്റെ 50 ലക്ഷം രൂപയുടെ കാഷ് അവാർഡിന് തോമസ് അർഹനായി. 25നു നടക്കുന്ന വിക്ടറി ഡേയിൽ സമ്മാനിക്കും.
ബ്രില്യന്റിൽ പരിശീലനം നേടിയ വിശ്വനാഥ് വിനോദ് ദേശീയ തലത്തിൽ 252–ാം റാങ്കും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബ്രില്ല്യന്റിന്റെ 10 ലക്ഷം രൂപയുടെ കാഷ് അവാർഡിന് വിശ്വനാഥ് അർഹനായി.

അഖിലേന്ത്യാ തലത്തിൽ 318–ാം റാങ്കും കേരളത്തിൽ മൂന്നാം സ്ഥാനവും ദേവ് എൽവിസിനാണ്. നീൽ ജോർജ് (അഖിലേന്ത്യാ റാങ്ക് 374), നോബിൻ കിടങ്ങൻ ബെന്നി (454), കെവിൻ തോമസ് ജേക്കബ് (519), അനുപം ലോയ് ജീറ്റോ (549), നയൻ കിഷോർ നായർ (566), നവജോത് ബി.കൃഷ്ണൻ (660), ആര്യൻ എസ്. നമ്പൂതിരി (677), ആദിത്യ ദീലിപ് (733), അമൻ റിഷാൽ സി.എച്ച്, (752), വിക്ടർ ബിജു (859), അജീറ്റ് ഇ.എസ്. (947) എന്നിവരും ആദ്യ ആയിരം റാങ്കുകളിലുണ്ട്. 2023ലെ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷകൾക്കുള്ള പുതിയ ബാച്ചുകൾ 15ന് ആരംഭിക്കും.

2023ലെ നീറ്റ് പരീക്ഷയ്ക്കുള്ള പുതിയ ബാച്ചുകൾ ഇന്നു മുതൽ ബ്രില്ല്യന്റിന്റെ വിവിധ സെന്ററുകളിൽ ആരംഭിക്കും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് www.brilliantpala.org
