ADVERTISEMENT

ഐഐടി, എൻഐടി ഉൾപ്പെടെ 114 മികച്ച  സ്‌ഥാപനങ്ങളിലെ ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ്, എംടെക്/എംഎസ്‌സി, ബിഎസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനു സീറ്റുകൾ അലോട്ട് ചെയ്യുന്ന ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റിയുടെ (JOSAA) 6 റൗണ്ട് അലോട്മെന്റുള്ള പ്രക്രിയ ഒക്ടോബർ 21 വരെ. 

23 ഐഐടികൾ, 31 എൻഐടികൾ, 26 ഐഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി), ശിബ്പുർ ഐഐഇ എസ്ടി, മറ്റ് 33 സെൻട്രലി ഫണ്ടഡ് ടെക്‌നിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടുകൾ തുടങ്ങിയവയിലേക്കുള്ള സീറ്റ് അലോട്മെന്റ് ഇതിൽ ഉൾപ്പെടും.  

 

ജെഇഇ മെയിനിൽ യോഗ്യത നേടിയവർക്ക് ഐഐടികൾ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളിലേക്കും ഒരുമിച്ചു റജിസ്റ്റർ ചെയ്യാം. അലൊക്കേഷൻ പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ രീതിയിലാണ്. ഐഐടി പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡ് സ്കോർ വേണം. സീറ്റ് അക്സപ്റ്റൻസ് ഫീ: 35,000 രൂപ. ഭിന്നശേഷിക്കാർക്കും പട്ടികവിഭാഗത്തിനും: 15,000. https://josaa.nic.in

 

Content Summary : JoSAA 2022 Registration 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com