‘പണി’ കഴിഞ്ഞാൽ ഓഫിസിൽ ചുറ്റിത്തിരിയരുത്; തൊട്ടാലോടും മൗസ് ‘ഓടിക്കും’ വീട്ടിലേക്ക്

HIGHLIGHTS
  • ലക്ഷ്യം വർക്ക്‌ - ലൈഫ് ബാലൻസ് കാര്യക്ഷമമാക്കുക.
  • ‘ബാലൻസ് മൗസ്’ എന്ന ആശയവുമായി സാംസങ്
samsung-balance-mouse
Photo Credit: Screengrab From Samsung
SHARE

ജോലി സമയം കഴിഞ്ഞു പിന്നെയും കംപ്യൂട്ടറിൽ ഓരോ പണിയുമായി ചുറ്റിത്തിരിയുന്നവരെ വീട്ടിൽ പറഞ്ഞു വിടാൻ ഒരു മൗസ് വരുന്നുണ്ട്. ടെക്ഭീമൻ സാംസങ് ആണ് ഇത്തരം ഒരു ആശയവുമായി വന്നിരിക്കുന്നത്‌. ജോലി സമയം കഴിഞ്ഞാൽ അതുവരെ ഉപയോഗിച്ചു കൊണ്ടിരുന്ന മൗസിനെ  ഒന്നു തൊടാൻ വരുമ്പോഴേക്കും ആശാൻ ഓടിക്കളയും. കംപ്യൂട്ടർ മൗസിന് ജീവൻ വച്ചാൽ എന്താകുമെന്ന് ഒരു ചെറുവിഡിയോയിലൂടെ പുറത്തുവിടുകയും ചെയ്തു സാസംങ്.

സാംസങ്ങിന്റെ കൊറിയൻ പേജാണു വിഡിയോ പങ്കുവച്ചിരിക്കുന്നത്. മൗസിനു നേരെ വരുന്ന കൈ മോഷൻ ഡിറ്റക്ഷൻ ഉപയോഗിച്ച് മനസ്സിലാക്കിയാണ് ഈ ഓട്ടം. മൗസിന്റെ അടിഭാഗത്ത് ഘടിപ്പിച്ച ചെറു ചക്രങ്ങളും ടെസ്‌ല കാറുകളിലടക്കം ഉപയോഗിക്കുന്ന ഓട്ടോ പൈലറ്റ് ടെക്നോളജിയുമാണ് മൗസിന്റെ ഓട്ടത്തിനു പിന്നിൽ. 

ഓടുന്ന മൗസിനെ കൈപ്പിടിയിൽ ഒതുക്കിയാലോ ? ആക്ടിവേറ്റ് പ്ലാൻ ബി. പല്ലി വാല് മുറിക്കുംപോലെ കൈ പിടിച്ചിരിക്കുന്ന മൗസിന്റെ മുകൾഭാഗം  അടർന്നുമാറി സെൻസർ അടങ്ങുന്ന ചെറുയൂണിറ്റ് വീണ്ടും മുന്നോട്ടോടിയൊളിക്കും.

വൻകിട കമ്പനികളിൽ ജോലിക്കാർ ജോലിസമയം കഴിഞ്ഞും ജോലി ചെയ്യേണ്ടിവരുന്നതിനു പ്രതിവിധിയായാണ് സാംസങ് പുതിയ മൗസ് സൃഷ്ടിച്ചത്. ‘ബാലൻസ് മൗസ്’ എന്നാണ് ആദ്യഘട്ടത്തിലെ പേര്. ഐടി കമ്പനികളിലും മറ്റും വർക്ക്‌ - ലൈഫ് ബാലൻസ് കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്നു നിർമാതാക്കൾ പറയുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് വെറും കൺസെപ്റ്റ് വിഡിയോ മാത്രമാണെന്നും ഇത്തരം മൗസുകൾ വിപണിയിലെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും എന്നുമാണു വിവരം.

Content Summary : The Samsung 'Balance Mouse' runs away if you overwork

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA