അധ്യാപന പശ്ചാത്തലമില്ലാത്തവർക്ക് പ്രഫസർ ഓഫ് പ്രാക്ടിസ് ആകാം

HIGHLIGHTS
  • യോഗ്യത പ്രവൃത്തിപരിചയ മികവ്; പരമാവധി 4 വർഷം തുടരാം
university-grants-commission-professor-of-practice
Representative Image. Photo Credit : Bits And Splits / Shutterstock.com
SHARE

ന്യൂഡൽഹി ∙ വിവിധ മേഖലകളിൽ 15 വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായി (പ്രഫസർ ഓഫ് പ്രാക്ടിസ്) നിയമിക്കാൻ യുജിസി മാർഗരേഖയിറക്കി. റഗുലർ തസ്തികകളെ ബാധിക്കാതെ ഒരു വർഷത്തേക്ക് ആദ്യഘട്ട നിയമനം നടത്താം. 2 തവണ കൂടി ഓരോ വർഷം വീതം നീട്ടാം. വളരെ മികച്ചവർക്ക് വീണ്ടും ഒരു വർഷം അനുവദിക്കാം. പരമാവധി 4 വർഷത്തിൽ കൂടരുത്.

ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് നിർദിഷ്ട അധ്യാപന യോഗ്യതകൾ ആവശ്യമില്ല. ഇവർ സ്ഥാപനത്തിലെ ആകെ അധ്യാപകരുടെ 10 ശതമാനത്തിൽ കവിയരുത്. അനുവദിച്ചിരിക്കുന്ന അധ്യാപക തസ്തികകൾക്കു പുറമേ വേണം ഇവരെ നിയോഗിക്കാൻ. വിരമിച്ച അധ്യാപകരെ പരിഗണിക്കാൻ പാടില്ല. വേതനം നൽകാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടും വ്യവസായ സ്ഥാപനങ്ങളുടെ സഹായധനവും ഉപയോഗിക്കാം.

Content Summary : UGC clears ‘Professor of Practice’ post for ‘experts’; PhD not must

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}