സ്കൂൾ കുട്ടികളുടെ മുന്നിൽ വച്ച് അധ്യാപികമാരുടെ തമ്മിലടി; വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ സസ്പെൻഷൻ

HIGHLIGHTS
  • രണ്ട് അധ്യാപികമാർ വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
  • വിദ്യാർഥികൾ നോക്കിനിൽക്കുമ്പോഴാണ് ഇരുവരും വഴക്കിട്ടത്.
teachers-fight
Photo Credit: Twitter/ Ahmed Khabeer
SHARE

ഗുരുക്കന്മാർ മാതൃകകളായില്ലെങ്കിലും വേണ്ടില്ല, ഇങ്ങനെ കുട്ടികൾക്കു മുന്നിൽ തല്ലു കൂടരുതെന്നു പറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ഉത്തർ പ്രദേശിലെ ഹമിർപുർ ജില്ലയിലെ സർക്കാർ സ്കൂളിൽ ഗാന്ധി ജയന്തി ആഘോഷത്തിനിടെ രണ്ട് അധ്യാപികമാർ തമ്മിൽ വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ.

പരസ്പരം മർദ്ദിക്കുകയും ഫോൺ തട്ടിപ്പറിക്കുകയും പുലഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇരുവരെയും സസ്പെൻഡ് ചെയ്തു. ആഘോഷങ്ങൾക്കുശേഷം സ്കൂളും പരിസരവും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട വാഗ്വാദമാണ് തമ്മിലടിയിൽ കലാശിച്ചത്. വിദ്യാർഥികൾ നോക്കിനിൽക്കെയായിരുന്നു വഴക്ക്.

വിഡിയോയിലെ ദൃശ്യങ്ങൾ ഞെട്ടലുണ്ടാക്കിയെന്നും ദേഷ്യം നിയന്ത്രിക്കാനാകാതെ പരസ്പരം ദേഹോപദ്രവം ഏൽപിക്കുന്ന അധ്യാപികമാർ എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നോർക്കുമ്പോൾ ഭയം തോന്നുന്നുവെന്നുമാണ് വിഡിയോ കണ്ട ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. കുട്ടികൾക്ക് മൂല്യങ്ങൾ പകർന്നു നൽകേണ്ട അധ്യാപകർ തന്നെ ഇങ്ങനെ ചെയ്താൽ അവിടെ പഠിക്കുന്ന കുട്ടികളുടെ ഭാവിയെന്താകുമെന്നാണ് മറ്റൊരാൾ ചോദിക്കുന്നത്.

Content Summary : Viral Video Two Teachers Fight infront of students

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}