ADVERTISEMENT

ഗണിതശാസ്ത്രം പലർക്കും ബാലികേറാമലയാണ്. പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർഥികൾക്ക്. ഗണിതത്തിൽ ലോകത്തിനു തന്നെ വിലപ്പെട്ട സംഭാവന നൽകിയ പ്രതിഭാശാലികളായ ഇന്ത്യക്കാരുണ്ടെങ്കിലും സാധാരണക്കാരായ വിദ്യാർഥിക ളിൽ പലരും  കഷ്ടപ്പെട്ടാണ് പല സൂത്രവാക്യങ്ങളും പഠിക്കുന്നതും ഓർമിക്കുന്നതും. പരീക്ഷകളിൽ മാർക്ക് നേടാനും അവർ കഷ്ടപ്പെടുന്നുണ്ട്. ഗണിതം എങ്ങനെ രസകരമായി പഠിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പല കാലത്തും ഉണ്ടായിട്ടുമുണ്ട്. ചില അധ്യാപകർ തന്നെ ഇതിനുള്ള ടിപ്‌സ് ഉൾപ്പെടുത്തി പുസ്തകങ്ങൾ  എഴുതിയിട്ടുമുണ്ട്. എന്നാൽ, ഗണിതശാസ്ത്രം പഠിക്കാൻ സംഗീതത്തെ ഉപയോഗിക്കുന്നത് അപൂർവമാണ്. ചിന്തിക്കാൻ പോലും ആവാത്തതും തീരെ സാധ്യതയില്ലാത്തതുമെന്നുമായിരിക്കും പലരുടെയും പ്രതികരണം. എന്നാൽ, സംഗീതത്തിലൂടെ ഗണിതം പഠിക്കാമെന്ന് തെളിയിച്ച ഒരു ഇന്ത്യൻ അധ്യാപകനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ബാല റെഡ്ഡി എന്നാണ് അധ്യാപകന്റെ പേര്. അമേരിക്കയിലെ ഒരു സ്‌കൂളിലാണ് അദ്ദേഹം രാഗവും താളവും കലർത്തി കണക്ക് പഠിപ്പിച്ചത്. ഇപ്പോഴൊന്നുമല്ല. വർഷങ്ങൾക്കു മുമ്പ് എന്നോ. പഴയ വിഡിയോ ഇപ്പോൾ വീണ്ടും പുറത്തുവന്നിരിക്കുന്നു. വളരെക്കുറഞ്ഞ സമയം കൊണ്ട് വൈറലായിരിക്കുന്നു.

 

ആദ്യം കേൾക്കുമ്പോൾ അമേരിക്കക്കാരായ കുട്ടികളെ ബാലാ റെഡ്ഡി സംഗീതം പഠിപ്പിക്കുകയാണോ എന്നു സംശയിക്കാം. എന്നാൽ ശ്രദ്ധിക്കുമ്പോൾ മാത്രമാണ് ട്രിഗ്നോമെട്രിയാണ് പഠിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നത്. കണക്ക് പഠിക്കുമ്പോൾ സാധാരണ കുട്ടികളുടെ മുഖത്തുണ്ടാകുന്ന ഭാവമല്ല ബാല പഠിപ്പിക്കുമ്പോഴുള്ളത്. ആവേശവും സന്തോഷവും മുഖങ്ങളിൽ പ്രകടമാണ്. ക്ലാസ്സ് മുറിയുടെ അന്തരീക്ഷത്തിലും വ്യത്യാസം പ്രകടമാണ്.

ട്വിറ്ററിലാണ് വിഡിയോ ഷെയർ ചെയ്യപ്പെട്ടത്. കണ്ടു നോക്കൂ. കൂടുതലൊന്നും പറയാനില്ല എന്ന അടിക്കുറിപ്പോടെ. 10 ലക്ഷത്തിലധികം പേർ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. ആയിരക്കണക്കിനു പേരാണു ഷെയർ ചെയ്യുന്നത്. കാണുന്ന എല്ലാവരും ബാലാ റെഡ്ഡിയുടെ ആരാധകരുമാകുന്നു.

 

വിഡിയോ പുറത്തുവന്നതോടെ ഇത് അനുകരിക്കാവുന്ന മാതൃകയാണെന്ന് അഭിപ്രായപ്പെട്ട് ഒട്ടേറെപ്പേർ മുന്നോട്ടുവന്നു. വേറെ ചിലർ ഗണിതം രസകരമായി പഠിക്കാനും പഠിപ്പിക്കാനും തങ്ങൾ കണ്ടെത്തിയ രസകരമായ മാർഗങ്ങൾ ഷെയർ ചെയ്തിട്ടുമുണ്ട്. ബാലാ റെഡ്ഡി എന്ന അധ്യാപകനിലൂടെ ഗണിതവും സംഗീതവും വീണ്ടും ചർച്ചയാകുകയാണ്. രണ്ടും വ്യത്യസ്തമായ വിഷയങ്ങളല്ലെന്നും വേണ്ടിവന്നാൽ പരസ്പര പൂരകമാകാമെന്ന തിരിച്ചറിവും. 

 

Content Summary : Indian teacher's musical way of teaching trigonometry to US students goes viral. Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com