ADVERTISEMENT

ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്‌ക് കൂടുതൽ വരുമാനം കണ്ടെത്താനുള്ള മാർഗങ്ങൾ ആരായുന്നതിനിടെ, ആശങ്കയിലായ ജീവനക്കാർ അധിക സമയം ജോലി ചെയ്യുന്നതായി റിപ്പോർട്ട്‌. ട്വിറ്ററിലെ ഒരു മാനേജർ ഓഫിസിലെ തറയിൽ സ്ലീപ്പിങ് ബാഗിൽ കിടന്നുറങ്ങുന്ന ചിത്രം പ്രചരിച്ചതോടെ ആശങ്കയും കൂടി. ഇവാൻ ജോൺസ് എന്നയാളാണ്  ചിത്രം പങ്കുവച്ചത്. 

 

 

ട്വിറ്ററിൽ ഇലോൺ മസ്ക്കിൽനിന്ന് എന്തെങ്കിലും കിട്ടണമെങ്കിൽ ഇതൊക്കെ വേണ്ടിവരുമെന്നാണ് അടിക്കുറിപ്പ്. ഇതിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങളും ഉയർന്നു. ലക്ഷ്യം നേടാൻ 24 മണിക്കൂറും ജോലി ചെയ്യേണ്ടിവരുമ്പോൾ ജോലിസ്ഥലത്തു തന്നെ ഉറങ്ങേണ്ടി വരും എന്നാണ് ഒരാൾ ഇതിനു കമന്റ്‌ രേഖപ്പെടുത്തിയത്. എന്നാൽ ഇവാൻ തന്റെ അടിക്കുറിപ്പിനെ ന്യായീകരിച്ചു രംഗത്തെത്തി. ജോലി ചെയ്യുന്നിടത്ത് ഉറങ്ങുന്നത് തെറ്റല്ലെന്നും ജോലിയോടുള്ള ആത്മാർഥതയും അർപ്പണ മനോഭാവവുമാണ് ഇത് കാണിക്കുന്നതെന്നുമാണ് ഇവാൻ പറയുന്നത്. 

 

 

‘‘ഞങ്ങൾ ട്വിറ്ററിലെ മുഴുവൻ പേരും ഒറ്റ ടീം ആണ്. ഒരേ മനസ്സോടെ ഞങ്ങൾ ജോലി ചെയ്യുന്നു’’ – ഇവാൻ കൂട്ടിച്ചേർത്തു. ജോലിസ്ഥലത്തെ ഇഷ്ടപ്പെടുന്നവർക്കു മാത്രമേ അവിടെത്തന്നെ ഉറങ്ങാനും കഴിയൂ എന്നും അവർ പറയുന്നു. ‘‘പലതരം ഏറ്റെടുക്കലുകളിലൂടെയാണ് ഞങ്ങൾ കുറേനാളായി കടന്നുപോകുന്നത്. ഈ സമയത്ത് കഠിനമായി അധ്വാനിക്കേണ്ടി വരും. കൂടുതൽ സമയം ജോലി ചെയ്യേണ്ടിയും വരും. അതിൽ പുതുമയോ ആശങ്കയോ കാണേണ്ട കാര്യമില്ല. കുടുംബത്തെ ഞാൻ സ്നേഹിക്കുന്നു. ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എല്ലാവരും മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. ചില കാലങ്ങളിൽ എല്ലാവർക്കും ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരും. പുതിയൊരു വർക്ക്‌ കൾച്ചർ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്.’’ ഇവാൻ പറയുന്നു.  

 

സ്വാഭാവികമായും കൂടുതൽ ജോലി ചെയ്യാതെ ഈ സമയത്തു പിടിച്ചുനിൽക്കാൻ പറ്റില്ല. എന്നാൽ ട്വിറ്ററിലെ പല പോസ്റ്റുകളിലും ജോലി ചെയ്യുന്നവർക്ക് അധിക വേതനമില്ലാതെ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നു എന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ദിവസവും 24 മണിക്കൂർ ആണത്രേ പലരും ജോലി ചെയ്യുന്നത്. പല മാനേജർമാർക്കും 12 മണിക്കൂർ ആണത്രേ ജോലി സമയം. എന്നാൽ അധിക വേതനം കിട്ടുന്നുമില്ല. ഇത് തൊഴിൽ ചൂഷണം ആണെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. കൂടുതൽ വരുമാനം കണ്ടെത്തി പിടിച്ചുനിൽക്കാൻ മസ്ക് ശ്രമിക്കുന്നതാണത്രേ കാര്യങ്ങൾ വഷളാക്കുന്നത്.

 

Content Summary : Viral Photo Of Employee Sleeping In Office Sums Up Twitter Under Elon Musk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com