ADVERTISEMENT

തിരുവനന്തപുരം ∙ എസ്എസ്എൽസി, പ്ലസ്ടു, പ്ലസ് വൺ പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടത്താൻ അധ്യാപക സംഘടനകളുടെ ക്യുഐപി യോഗം സർക്കാരിനോടു ശുപാർശ ചെയ്തു. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മൂന്നു പൊതു പരീക്ഷകളും ഒരുമിച്ചുനടത്തുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്കു ശേഷവുമാകും.മാർച്ച് ഒന്നു മുതൽ മോഡൽ പരീക്ഷ നടത്താനും യോഗത്തിൽ ധാരണയായി.

∙ എസ്എസ്എൽസി പരീക്ഷാ ടൈം ടേബിൾ ശുപാർശ ഇങ്ങനെ: മാർച്ച് 13- മലയാളം / ഇതര ഭാഷകളുടെ  ഒന്നാം പേപ്പർ, 15- ഇംഗ്ലിഷ്, 17- ഹിന്ദി, 20- സോഷ്യൽ സയൻസ്, 22- കെമിസ്ട്രി, 24- ബയോളജി, 27- കണക്ക്, 29- ഫിസിക്സ്, 30- മലയാളം / ഇതര ഭാഷകളുടെ രണ്ടാം പേപ്പർ

∙ പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ ശുപാർശ: മാർച്ച് 13 - സോഷ്യോളജി/ ആന്ത്രോപോളജി, 15- കെമിസ്ട്രി/ ഹിസ്റ്ററി, 17 -കണക്ക് / പാർട്ട് 3 ഭാഷ, 20 - ഫിസിക്സ്/ ഇക്കണോമിക്‌സ്, 22-ജ്യോഗ്രഫി / മ്യൂസിക്, 24-ബയോളജി / ഇലക്ട്രോണിക്സ് / പൊളിറ്റിക്കൽ സയൻസ്, 27-പാർട്ട് 1 ഇംഗ്ലിഷ്, 29 - പാർട്ട് 2 രണ്ടാം ഭാഷ / കംപ്യൂട്ടർ സയൻസ്, 30- ഫിലോസഫി / ഹോം സയൻസ്/ ഗാന്ധിയൻ സ്റ്റഡീസ്.

 

Content Summary : Kerala SSLC, Higher Secondary Time Table 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com