മനോരമ ഓൺലൈൻ – റോട്ടറി റൈല: കോളജ് വിദ്യാർഥികൾക്കു റജിസ്റ്റർ ചെയ്യാം - Manorama Online Rotary Ryla

HIGHLIGHTS
  • ‘റൈല വിദ്യാകിരണി’ൽ കോളജ് വിദ്യാർഥികൾക്കു റജിസ്റ്റർ ചെയ്യാം.
  • റജിസ്ട്രേഷൻ ഫീസ് 750 രൂപ.
rotary-ryla
SHARE

കോട്ടയം ∙ മനോരമ ഓൺലൈനും കോട്ടയം ഇൗസ്റ്റ് റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന റോട്ടറി ഡിസ്ട്രിക്ട്–3211 ‘റൈല വിദ്യാകിരണി’ൽ കോളജ് വിദ്യാർഥികൾക്കു റജിസ്റ്റർ ചെയ്യാം. നവംബർ 26നു രാവിലെ 9 മുതൽ 4.30 വരെ നാഗമ്പടം സീസർ പാലസ് ഹോട്ടലിലാണ് ക്ലാസ്. റജിസ്ട്രേഷൻ ഫീസ് 750 രൂപ. 16 – 24 വയസ്സ് പ്രായപരിധിയിലുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. റജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളിൽനിന്നു സംഘാടക സമിതി തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് ക്ലാസിൽ പങ്കെടുക്കാൻ അവസരം. 

ലൈഫ് കോച്ചും മോട്ടിവേഷനൽ ട്രെയിനറുമായ ചെറിയാൻ വർഗീസ്, സംരംഭകനും മോട്ടിവേഷനൽ സ്പീക്കറുമായ റൊട്ടേറിയൻ സുരേഷ് മാത്യു, നടിയും സിനിമാ നിർമാതാവുമായ സാന്ദ്രാ തോമസ്. മെന്റലിസ്റ്റ് നിപിൻ നിരവത്ത്, ടെക്ജന്‍ഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ജോയ് സെബാസ്റ്റ്യന്‍, മനോരമ 

ഒാൺലൈൻ കോ – ഒാർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് എന്നിവർ ക്ലാസെടുക്കും. പരിശീലന പരിപാടിയിൽ മികവ് തെളിയിക്കുന്നവരെ മനോരമ ഒാൺലൈൻ ക്യാംപസ് റിപ്പോർട്ടർ പദ്ധതിയിലേക്കും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: 9249434888, 99470 24225

Content Summary : Register Now For Manorama Online Rotary Ryla

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS