‘വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതി അടുത്ത വർഷം മുതൽ; ആദ്യഘട്ടത്തിൽ ലഭ്യമാക്കുക 70 പ്രസിദ്ധീകരണങ്ങൾ - One Nation One Subscription

HIGHLIGHTS
  • പദ്ധതി അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കും.
  • എല്ലാ സ്ഥാപനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കും.
one-nation
Shutterstock / Mentatdgt
SHARE

ന്യൂഡൽഹി ∙ ശാസ്ത്ര ഗവേഷണ പഠനങ്ങളും ജേണലുകളും എല്ലാവർക്കും ലഭ്യമാക്കാനുള്ള ‘വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതി അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നടപ്പാക്കുന്നു. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും പ്രയോജനം ലഭിക്കുന്നതാണു പദ്ധതി. ആദ്യ ഘട്ടത്തിൽ 70 പ്രസിദ്ധീകരണങ്ങളാകും ഓൺലൈനായി ലഭ്യമാക്കുക.സയൻസ്, എൻജിനീയറിങ്, ടെക്നോളജി, കണക്ക് (സ്റ്റെം) മേഖലയിലെ പ്രധാന പ്രസിദ്ധീകരണങ്ങളും വിവരസമാഹാരങ്ങളും രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കുമായി ലഭ്യമാക്കാനാണു ശ്രമമെന്നു വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച്(ഐസിഎആർ), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ), ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി(ഡിബിടി), പ്രതിരോധ ഗവേഷണ സ്ഥാപനം(ഡിആർഡിഒ), ബഹിരാകാശ ഗവേഷണ കേന്ദ്രം(ഐഎസ്ആർഒ) തുടങ്ങിയ എല്ലാ സ്ഥാപനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കും.

Content Summary : One nation One subscription from next year

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS