ADVERTISEMENT

തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെയും ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 10 മുതൽ 30 വരെയും നടക്കും. ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിനും വിഎച്ച്എസ്ഇ രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 25നും തുടങ്ങും.

പരീക്ഷകൾ രാവിലെ 9.30നു തുടങ്ങും. ഉച്ചയ്ക്കുശേഷം പരീക്ഷയില്ല. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ്.

 

എസ്എസ് എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ മൂല്യനിർണയം ഏപ്രിൽ മൂന്നിനു തുടങ്ങും. എസ്എസ്എൽസി ഫലം മേയ് 10ന് മുൻപും ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഫലങ്ങൾ മേയ് 25ന് അകവും പ്രഖ്യാപിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 4.5 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇത്തവണ എസ് എസ്എൽസി പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി 9 ലക്ഷത്തിലേറെപ്പേരും വി എച്ച്എസ്ഇയിൽ 60,000 പേരും പരീക്ഷയെഴുതും.

 

Content Summary : Kerala SSLC, plus two exam dates 2023 announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com