കഠിനാധ്വാനം ചെയ്യാൻ ഒരുക്കമാണോ?; ആഗ്രഹത്തിനൊത്തുയരാം പാലാബ്രില്യന്റ് സ്റ്റഡി സെന്ററിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിൽ പങ്കെടുത്ത്

HIGHLIGHTS
  • പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 11, 12 ക്ലാസുകളോടൊപ്പമാണ് ഈ പ്രോഗ്രാമിൽ ചേരാൻ സാധിക്കുക.
  • കേരളത്തിലെ വിവിധ ജില്ലകളിലായി 25 ലധികം സെന്ററുകളിലാണ് പരിശീലനം.
integration-course
SHARE

ആഗ്രഹിച്ച ഇടത്തേക്ക് എത്തിച്ചേരാൻ സ്വപ്നങ്ങൾ മാത്രം പോരാ, നിതാന്ത പരിശ്രമവും കൃത്യമായ മാർഗ നിർദേശങ്ങളും വേണം.  ആഗ്രഹത്തിനൊത്തുയരാൻ സ്കൂൾ വിദ്യാർഥികൾക്ക്  ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലൂടെ അവസരമൊരുക്കുകയാണ് പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ. രാജ്യത്തെ ഏറ്റവും മികവാർന്ന സ്ഥാപനങ്ങളിൽ പഠിച്ച് ഡോക്ടറും എൻജിനീയറുമൊക്കെയാവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ ആരംഭിച്ച പ്രോഗ്രാമാണ് ഐഐടി എഐഎംഎസ് ദ്വിവൽസര ഇന്റഗ്രേറ്റഡ് പ്രോഗ്രാം (IIT-AIIMS two year integrated programme). പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 11, 12 ക്ലാസുകളോടൊപ്പമാണ് ഈ പ്രോഗ്രാമിൽ ചേരാൻ സാധിക്കുക. എല്ലാ വർഷവും ആയിരക്കണക്കിന് കുട്ടികളാണ് ഈ പ്രോഗ്രാമിൽ പരിശീലനം നേടി ഉയർന്ന റാങ്കുകൾ കരസ്ഥമാക്കി എഐഐഎംഎസ്, ഐഐടി, എൻഐടി, ജിപ്മെർ തുടങ്ങിയ രാജ്യത്തെ ഏറ്റവും മികവാർന്ന സ്ഥാപനങ്ങളിൽ അഡ്മിഷനെടുക്കുന്നത്.

പത്താം ക്ലാസ്സിനു ശേഷം കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെയും വിദ്യാർഥികൾക്ക് അവരുടെ താമസ സ്ഥലത്തിനടുത്തുള്ള ഒരു സ്‌കൂളിൽ പ്രവേശനം നേടാം എന്നതാണ് ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ്. കേരളത്തിലെ വിവിധ ജില്ലകളിലായി 25 ലധികം സെന്ററുകളിലാണ് പരിശീലനം നടക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി തയാറാക്കുന്ന സ്ക്രീനിങ് കം സ്കോളർഷിപ് ടെസ്റ്റിലൂടെയാണ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം. പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും ഈ ടെസ്റ്റ് എഴുതുന്നത്. 11, 12 ക്ലാസ്സുകളിലെ പഠനത്തോടൊപ്പം നീറ്റ്, ജെഇഇ അഡ്വാൻസ്ഡ്, ജെഇഇ മെയിൻ തുടങ്ങിയ പരീക്ഷകൾക്ക് വേണ്ടിയുള്ള പ്രയത്നത്തെ എല്ലാ അർഥത്തിലും പ്രയോജനപ്രദമാക്കാനും ലളിതമാക്കാനും ഈ പ്രോഗ്രാമിലൂടെ സാധിക്കും. ഓഫ് ലൈൻ ബാച്ചിലേക്കുള്ള സ്ക്രീനിങ് ടെസ്റ്റ് ഡിസംബർ 4 നും ഓൺലൈൻ ബാച്ചിലേക്കുള്ള സ്ക്രീനിങ് ടെസ്റ്റ് ഡിസംബർ 31 നുമാണ് നടക്കുക.

കഠിനാധ്വാനം ചെയ്യാൻ തയാറുള്ള‍, സമർഥരായ വിദ്യാർഥികൾക്കായാണ് ഐഐടി/ എയിംസ് ബാച്ചുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. വീക്ക്‌ലി ടെസ്റ്റ് പേപ്പറുകൾ, പീരിയോഡിക് മോഡൽ എക്സാമുകൾ, ലൈവ് - റെക്കോർഡഡ് ക്ലാസുകൾ, സംശയനിവാരണത്തിന് ഓൺലൈൻ– ഓഫ്‌ലൈൻ മാർഗനിർദേശങ്ങൾ, മോട്ടിവേഷൻ ആൻഡ് കരിയർ ഗൈഡൻസ് സെഷനുകൾ, ഓരോ ബാച്ചിനും ഒരു ക്ലാസ് ടീച്ചറുടെയും ഗ്രൂപ്പ് കോഓർഡിനേറ്ററുടെയും നേരിട്ടുള്ള മേൽനോട്ടം, സോഷ്യൽ മീഡിയ വഴിയുള്ള മാർഗനിർദേശങ്ങളും ഫീഡ് ബാക്കും, രക്ഷിതാക്കളുമായുള്ള നിരന്തര ഇന്ററാക്ഷൻ ഇങ്ങനെ ഒരു വിദ്യാർഥിക്ക് പഠിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഈ പ്രോഗ്രാമിലൂടെ ബ്രില്യന്റ് ഉറപ്പ് വരുത്തുന്നു. 

ഇതു കൂടാതെ ഏറ്റവും പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി സൗകര്യങ്ങളോടുകൂടിയ ക്ലാസുകൾ വിദ്യാർഥികൾക്ക് കൂടുതൽ ഊർജം നൽകും. പഠനരീതി കൂടുതൽ സുഗമമാക്കുവാനായി എല്ലാ പുസ്തകങ്ങളുമടങ്ങിയ ലൈബ്രറി സംവിധാനവും ഇ ലേണിങ് ആപ്പും ടാബും വിദ്യാർഥികളെ കാത്തിരിക്കുന്നു. നന്നായി പഠിക്കുന്ന വിദ്യാർഥികൾക്ക് സ്ക്രീനിങ് ടെസ്റ്റിന്റെ സ്കോറുകളുടെ അടിസ്ഥാനത്തിൽ ആകർഷകമായ സ്കോളർഷിപ്പും പാലാ ബ്രില്യന്റ് സ്റ്റഡിസെന്റർ ഉറപ്പുവരുത്തുന്നുണ്ട്. ഈ കോഴ്സ് മൂന്നു ബാച്ചുകളിലായിട്ടാണ് നടത്തപ്പെടുന്നത്. റെഗുലർ ബാച്ചും ഹൈബ്രിഡ് ഓൺലൈൻ– ഓഫ്‌ലൈൻ ക്ലാസുകളും ഉണ്ടായിരിക്കും.

സ്ക്രീനിങ് ടെസ്റ്റിനായി തയാറെടുക്കുന്ന വിദ്യാർഥികൾക്കായി ബ്രില്യന്റ് പാല ജൂനിയേഴ്സ് എന്ന യൂട്യൂബ് ചാനലിൽ ലൈവ് ക്ലാസ്സുകളുണ്ട്.  അത് ഇതിനോടകം തന്നെ വിദ്യാർഥികൾ ഏറ്റെടുത്തുകഴിഞ്ഞു. അതിനുശേഷം ഇ ലേണിങ് ആപ്പിൽ നടക്കുന്ന എക്സാമിൽ നൂറോളം വിദ്യാർഥികളാണ് പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. 2 വർഷത്തെ കഠിന പരിശ്രമത്തിലൂടെ വിദ്യാർഥികൾ നേടിയെടുക്കാൻ പോകുന്നത് രാജ്യത്തെ പ്രീമിയം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുക എന്ന ആ സ്വപ്നമാണ്. കൂടുതൽ വിവരങ്ങൾക്ക് www.brilliantpala.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ പുതിയ വിവരങ്ങൾക്കും ബ്രില്യന്റ് യൂട്യൂബ് ചാനൽ സന്ദർശിക്കൂ

Brilliant Medical -  https://www.youtube.com/BrilliantStudyCentrePala

Brilliant Engineering -  https://www.youtube.com/BrilliantPalaJEE

Brilliant Juniors - https://www.youtube.com/BrilliantPalaJuniors

Website - https://brilliantpala.org/ 

Contact - 04822 - 206100

Content Summary : Register Now for the Pala Brilliant Center IIT-AIIMS two-year integrated programme

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
FROM ONMANORAMA