ADVERTISEMENT

കാക്കനാട് ∙ രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി ഇന്ത്യയിലെ യുഎസ് മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇന്തോ-പസഫിക് ക്വിസ് 2022 ന്റെ ഗ്രാൻഡ് ഫിനാലെയും സമാപന സമ്മേളനവും രാജഗിരി വാലി ക്യാംപസില്‍ നടന്നു. ഇന്റര്‍നാഷനല്‍ വിഭാഗത്തില്‍ നിംസാരാ നാദിജ സെനെവിററ്റ്നെ, ചാമിക പാസന്‍ കല്‍ഹാരാ നന്ദാസി എന്നിവരടങ്ങിയ മൊറാട്ടുവ സര്‍വ്വകലാശാല (ശ്രീലങ്ക) ടീമും നാഷനല്‍ വിഭാഗത്തില്‍ സയാന്‍ മസുംദാര്‍, ബിഷ്വായാന്‍ ഭട്ടാചാര്യ എന്നിവരടങ്ങിയ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ (ചണ്ഡീഗഡ്) ടീമും വിജയികളായി.

 

ഇന്റര്‍നാഷനല്‍ വിഭാഗത്തില്‍ റെഡ്വാന്‍ ഉസ് സമന്‍ റെഹാം, ഷാഹ് മിനാസ് നൂര്‍ ചൗദുരി എന്നിവരടങ്ങിയ ബ്രാക് സര്‍വകലാശാലയും (ബംഗ്ലദേശ്), ബ്രിയാനാ റൂത്ത് ഓട്രേ, ഡാനി വിട്യട്ട്മോ ഫാക്കല്‍റ്റി ഓഫ് സോഷ്യല്‍ ആൻഡ് പൊളിറ്റിക്കല്‍ സയന്‍സസ്, യൂണിവേഴ്‌സിറ്റാസ് ഇന്തൊനീഷ്യയും യാഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങള്‍ സ്വന്തമാക്കി.

 

The winners of Indo-Pacific Quiz Competition 2022 (National) Team GMCH, Chandigarh - 2
ഇന്തോ-പസഫിക് ക്വിസ് മത്സരത്തില്‍ നാഷണല്‍ വിഭാഗത്തില്‍ വിജയികളായ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ (ചണ്ഡീഗഢ്) ടീം അംഗങ്ങള്‍ക്ക് യു.എസ് കൗണ്‍സില്‍ ജനറല്‍ ജൂഡിത്ത് റാവിന്‍ ട്രോഫി കൈമാറുന്നു. റവ. ബെന്നി നല്‍ക്കര സി.എം.ഐ (പ്രൊവിന്‍ഷ്യാള്‍), റവ. ഡോ. ജോസ് കുരിയേടത്ത് സി.എം.ഐ (ഡയറക്ടര്‍, രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) എന്നിവര്‍ സമീപം.

നാഷനല്‍ വിഭാഗത്തില്‍ റാവാ സായി സാത്വിക്, പ്രതിക് നയന്‍ ഡാഷ് എന്നിവരടങ്ങിയ തിരുച്ചിറപ്പള്ളി ഇന്ത്യന്‍ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും ആദിത്യ കര്‍മാകര്‍, സഹില്‍ ഹരേഷ് രാമചന്ദാനി എന്നിവരടങ്ങിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡും (കൊല്‍ക്കത്ത ക്യാംപസ്) യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങള്‍ സ്വന്തമാക്കി.

 

സമാപന ചടങ്ങില്‍ വിശിഷ്ടാതിഥിയായ യു.എസ് കോണ്‍സല്‍ ജനറല്‍ ജൂഡിത്ത് റാവിന്‍ ഇന്തോ-പസഫിക് മേഖലയെ ഒരൊറ്റ സമൂഹമായി കാണുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള അവബോധം പുതുതലമുറയില്‍ സൃഷ്ടിക്കുന്നതിന് ഇന്തോ-പസഫിക് ക്വിസ് മത്സരം പോലുള്ള പരിപാടികള്‍ ഗുണകരമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

ജൂഡിത്ത് റാവിന്‍ വിജയികള്‍ക്ക് ട്രോഫികള്‍ കൈമാറി. റവ. ബെന്നി നല്‍ക്കര സിഎംഐ (പ്രൊവിന്‍ഷ്യാള്‍), റവ. ഡോ. ജോസ് കുരിയേടത്ത് സിഎംഐ (ഡയറക്ടര്‍, രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റി‌റ്റ്യൂഷന്‍സ്), ഡോ. ബിനോയ് ജോസഫ് (പ്രിന്‍സിപ്പൽ, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്) എന്നിവര്‍ പ്രസംഗിച്ചു. ഫാ.ഡോ.സാജു എം.ഡി സിഎംഐ, ഫാ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റ്യൻ സിഎംഐ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഇന്തോ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളില്‍നിന്നുള്ള വിവിധ കോളജുകളില്‍നിന്നും സര്‍വകലാശാലകളില്‍ നിന്നുമായി 18-28 വയസ്സ് വിഭാഗത്തില്‍പ്പെട്ട, രണ്ടു പേരടങ്ങുന്ന 534 ടീമുകളാണ് ക്വിസ് മത്സരത്തിന്റെ ആദ്യ നാല് ഓണ്‍ലൈന്‍ പ്രിലിമിനറി റൗണ്ടുകളില്‍ പങ്കെടുത്തത്. ഇതില്‍നിന്നും ആറ് രാജ്യങ്ങളില്‍നിന്നായി (ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ്, കംബോഡിയ, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്) 32 ടീമുകള്‍ വിര്‍ച്വല്‍ ഗ്രൂപ്പ് റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍നിന്നു 11 ഇന്ത്യന്‍ ടീമുകളും മറ്റ് വിദേശ രാജ്യങ്ങളില്‍നിന്നുള്ള (ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലദേശ്) 13 ടീമുകളുമാണ് ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയത്. ഗൂഗിള്‍ ക്ലൗഡിന്റെ കസ്റ്റമര്‍ ആൻഡ് പാര്‍ട്ണര്‍ എൻജിനീയറിങ് വിഭാഗം മാനേജിങ് ഡയറക്ടര്‍ (സൗത്ത്-ഈസ്റ്റ് ഏഷ്യ) മിതേഷ് അഗര്‍വാള്‍ മത്സരത്തില്‍ ക്വിസ് മാസ്റ്ററായി.

 

Content Summary : The University of Moratuwa has won the Indo-Pacific Quiz Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com