അധ്യാപകർക്ക് അധികജോലിഭാരം വരില്ല, 4 വർഷ ഡിഗ്രി കോഴ്സും പുതിയ പാഠ്യപദ്ധതിയും അടുത്ത അധ്യയന വർഷം മുതൽ : മന്ത്രി ആർ.ബിന്ദു

HIGHLIGHTS
  • താൽപര്യമുള്ളവർക്കു 3 വർഷം കൊണ്ട് പൂർത്തിയാക്കാം.
  • അധ്യാപകർക്ക് അധിക ജോലിഭാരം ഇല്ലാതെ അതു നടപ്പാക്കാനാകും.
R Bindu | Video Grab: Manorama News
ആര്‍.ബിന്ദു (Video Grab: Manorama News)
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്തെ സർവകലാശാലകളിൽ പുതിയ പാഠ്യപദ്ധതിയും 4 വർഷ ഡിഗ്രി കോഴ്സും അടുത്ത അധ്യയന വർഷം മുതൽ തന്നെ നടപ്പാക്കുമെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. പാഠ്യപദ്ധതി മാതൃകാ രൂപരേഖ തയാറാക്കാൻ 2 ദിവസത്തെ ശിൽപശാല ഇന്നും നാളെയുമായി തിരുവനന്തപുരം ശ്രീകാര്യം ലയോള എക്സ്റ്റൻഷൻ സെന്ററിൽ നടക്കും. സർവകലാശാല മുതൽ കോളജ് തലം വരെ ചർച്ച നടത്തിയാകും മാതൃകാ പാഠ്യപദ്ധതിക്ക് അന്തിമ രൂപം നൽകുക. ഗവേഷകരും അക്കാദമിക് വിദഗ്ധരും ഉൾപ്പെട്ട മേൽനോട്ട സമിതി പ്രവർത്തനങ്ങൾ നയിക്കും.

അടുത്ത അധ്യയന വർഷം മുതൽ 4 വർഷ ഡിഗ്രി കോഴ്സിലേക്കാകും പ്രവേശനം അനുവദിക്കുക. താൽപര്യമുള്ളവർക്കു 3 വർഷം കൊണ്ടു പഠനം പൂർത്തിയാക്കാം. നാലാം വർഷം പ്രായോഗിക പഠനം, ഗവേഷണം എന്നിവയ്ക്കു വേണ്ടിയാണ്. അധ്യാപകർക്ക് അധിക ജോലിഭാരം ഇല്ലാതെ അതു നടപ്പാക്കാനാകും. നാലു വർഷ ഡിഗ്രി പൂർത്തിയാക്കുന്നവർക്ക് പിജി രണ്ടാം വർഷത്തേക്കു ലാറ്ററൽ എൻട്രി അനുവദിക്കുന്നതും പരിഗണയിലാണ്.

കോളജ് അധ്യാപകരുടെ ജോലിഭാരത്തെക്കുറിച്ചു പഠിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണനയിലാണ്. സർക്കാരിനു സമർപ്പിക്കുന്ന ഒരു റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിച്ചില്ല എന്ന അതൃപ്തിയുണ്ട്. സാമ്പത്തിക ബാധ്യത വരുമെങ്കിലും അധ്യാപകർക്ക് അനുകൂലമായ തീരുമാനമാകും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്കരണം: പരിഗണിക്കുന്ന മാർഗനിർദശങ്ങൾ

∙ അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനും  കോഴ്സ് പൂർത്തിയാക്കാനും പൂർണ സ്വാതന്ത്ര്യം.

∙ തൊഴിൽ നൈപുണ്യം, ശേഷി വികസനം എന്നിവയിൽ പുതിയ കോഴ്‌സുകൾ. പ്രായോഗിക പരിശീലനം അക്കാദമിക് ക്രെഡിറ്റിന്റെ ഭാഗമാക്കൽ. താൽപര്യമുള്ള ഒരു തൊഴിൽ മേഖലയിലെങ്കിലും പ്രായോഗിക പരിശീലനത്തിന് അവസരം. നാലു വർഷ ബിരുദം തിരഞ്ഞെടുക്കുന്നവർക്ക് എട്ടാം സെമസ്റ്റർ പൂർണമായും ഇന്റേൺഷിപ്പ് അല്ലെങ്കിൽ പ്രോജക്ട് ചെയ്യാൻ അവസരം.

∙ ഓരോ വിഷയത്തിലും  എത്തിച്ചേരേണ്ട ഗുണനിലവാരം  ആസൂത്രണം ചെയ്യൽ

∙ ഫൗണ്ടേഷൻ കോഴ്‌സുകൾ കരിക്കുലത്തിന്റെ ഭാഗമാക്കുക.

∙ നിലവിലെ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാം ഘടനയിൽ പരിഷ്കരണം (കോർ വിഷയങ്ങൾ മേജർ സ്പെഷലൈസേഷൻ എന്ന രീതിയിൽ സമീപിക്കുന്ന  പുനഃക്രമീകരിക്കണം. ഭാഷാ വിഷയങ്ങളും കോംപ്ലിമെന്ററി വിഷയങ്ങളും മൈനർ സ്പെഷലൈസേഷൻ എന്ന രീതിയിൽ തിരഞ്ഞെടുത്തു വിശദമായി പഠിക്കാൻ ഇതോടൊപ്പം അവസരം)

∙ അക്കാദമിക് ക്രെഡിറ്റ് കണക്കാക്കാൻ പൊതു മാനദണ്ഡം(ഒരു സെമസ്റ്ററിൽ 15 ലക്ചർ അല്ലെങ്കിൽ ട്യൂട്ടോറിയൽ മണിക്കൂറുകൾ ഉണ്ടെങ്കിൽ ആ കോഴ്സിന് ഒരു ക്രെഡിറ്റ് എന്ന യുജിസി മാതൃക പിന്തുടരാം. പ്രാക്ടിക്കൽ /ലാബ് /ഫീൽഡ് വർക്ക് എന്നിവയ്ക്ക് ആഴ്ചയിൽ രണ്ടു മണിക്കൂർ ഉണ്ടെങ്കിൽ അതിനും ഒരു ക്രെഡിറ്റ്. തിയറി പേപ്പറുകളിൽ, ആഴ്ചയിൽ ഒരു മണിക്കൂർ ലക്ചർ അല്ലെങ്കിൽ ട്യൂട്ടോറിയലിന് ഒരു ക്രെഡിറ്റ് എന്ന മാതൃക)

Content Summary : Four-year degree courses from next year: Minister R Bindu

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS