നാസ്കോം സർട്ടിഫൈഡ് ‘ജാവ ഫുൾ സ്റ്റാക്’ ഡെവലപ്പർ കോഴ്സിന് ചേരുന്നോ? പരിശീലനവും കനത്ത ശമ്പളമുള്ള ജോലിയും നേടാം

HIGHLIGHTS
  • ഡിസംബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം
Free Java Full Stack Developer Program by Conduira Online
Representative Image. Photo Credit : Dragon Images / Shutterstock.com
SHARE

െഎടി രംഗത്ത് തിളങ്ങണമെങ്കിൽ മികച്ച മാർക്ക് മാത്രം മതിയോ? ഒറ്റ വാക്കിൽ പറഞ്ഞാൽ ‘മാർക്കും’ ‘വർക്കും’ തമ്മിൽ വലിയ അന്തരമുണ്ട്. ഉയർന്ന മാർക്ക് നേടിയവരിൽ പലരും എന്തുകൊണ്ട് അഭിമുഖത്തിൽ തള്ളപ്പെടുന്നു? അനുദിനം മാറ്റം സംഭവിക്കുന്ന െഎടി രംഗത്ത് പിടിച്ചു നിൽക്കണമെങ്കിൽ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ പഠിക്കണം. െഎടി രംഗത്ത് പല കമ്പനികളും ജോലിക്കാരെ പിരിച്ചുവിടുമ്പോഴും ‘ജാവ ഫുൾ സ്റ്റാക്’  ഡെവലപ്പർമാർക്ക് ഇപ്പോഴും ജോലി സാധ്യതയുണ്ട്. നാസ്കോം (നാഷനൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസ്) സർട്ടിഫൈഡ് ‘ജാവ ഫുൾ സ്റ്റാക് ഡെവലപ്പർ’ ആകാൻ നിങ്ങൾക്കും അവസരം. ഇ – ലേണിങ് പ്ലാറ്റ്ഫോമായ കോൺഡുറയും ഫ്യൂച്ചർ സ്കിൽസ് പ്രൈമും ചേർന്നൊരുക്കുന്ന പരിശീലന പരിപാടിയിൽ ഇപ്പോൾ അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി ജോബ് പ്ലേസ്മെന്റ്ുമുണ്ട്. മുൻവർഷങ്ങളിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർ 6 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ജോലി നേടിയിട്ടുണ്ടെന്ന് കോൺഡുറ അവകാശപ്പെടുന്നു.

ജാവ പ്രോഗ്രാമിങ്ങിൽ അടിസ്ഥാന അറിവുള്ളവർക്ക് പരിശീലന പരിപാടിയിൽ അപേക്ഷിക്കാം. ആപ്റ്റിഡ്യൂഡ്, ടെക്നോളജി, കോഡിങ് ആസ്പദമാക്കിയുള്ള ഒാൺലൈൻ പ്രവേശന പരീക്ഷയാണ് ആദ്യ ഘട്ടം. വിജയിക്കുന്നവരെ അടുത്ത ഘട്ടത്തിൽ ഒാൺലൈൻ അഭിമുഖത്തിന് ക്ഷണിക്കും. അതിൽ വിജയിക്കുന്നവർക്കാണ് ആറ് ആഴ്ച നീണ്ടു നിൽക്കുന്ന (150 മണിക്കൂർ) പരിശീലന പരിപാടിയിൽ പ്രവേശനം ലഭിക്കുക. പ്രവേശനം ലഭിക്കുന്നവർ പരിശീലനത്തിന്റെ ഫീസായ 8000 രൂപ ഒാൺലൈനായി അടയ്ക്കണം. പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കോഴ്സ് ഫീസ് തിരികെ നൽകും. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ‍ഡിസംബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. കോഴ്സിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://pages.conduiraonline.com/nasscom-java-full-stack-developer

Content Summary : Free Java Full Stack Developer Program by Conduira Online

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS