ADVERTISEMENT

തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 9 മുതൽ 29 വരെയാണു പരീക്ഷ. എല്ലാ പരീക്ഷകളും രാവിലെ 9.30ന് ആരംഭിക്കും. ഗണിതം, ഇംഗ്ലിഷ് പരീക്ഷകൾ 12.15 വരെയും മറ്റുള്ളവയെല്ലാം 11.15വരെയുമാണ്. ആദ്യത്തെ 15 മിനിറ്റ് ആശ്വാസ സമയം (കൂൾ ഓഫ് ടൈം) ആയിരിക്കും. ഐടി, പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ 25 വരെ നടക്കും.

ടൈംടേബിൾ 

മാർച്ച് 9: ഒന്നാം ഭാഷ-പാർട്ട് 1 (മലയാളം/തമിഴ്/ കന്നഡ/ ഉറുദു /ഗുജറാത്തി/ അഡി. ഇംഗ്ലിഷ്/ അഡി.ഹിന്ദി/ സംസ്കൃതം, (അക്കാദമിക്)/സംസ്കൃതം ഓറിയന്റൽ- ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്) അറബിക് (അക്കാദമിക്) /അറബിക് ഓറിയന്റൽ- ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്) 

മാർച്ച് 13: ഇംഗ്ലിഷ്

മാർച്ച് 15: മൂന്നാം ഭാഷ – ഹിന്ദി/ ജനറൽ നോളജ്

മാർച്ച് 17: കെമിസ്ട്രി

മാർച്ച് 20: സാമൂഹിക ശാസ്ത്രം

മാർച്ച് 22: ബയോളജി

മാർച്ച് 24: ഫിസിക്സ്

മാർച്ച് 27: ഗണിത ശാസ്ത്രം

മാർച്ച് 29: ഒന്നാം ഭാഷ-പാർട്ട് 2 (മലയാളം/ തമിഴ്/ കന്നഡ/സ്പെഷ്യൽ ഇംഗ്ലിഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്)/ അറബിക് ഓറിയന്റൽ- രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക്) സംസ്കൃതം ഓറിയന്റൽ- രണ്ടാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)

Content Summary : SSLC examination from March 9 next year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com