കമ്പനി/ബോർഡ് അസിസ്റ്റന്റ് 664 ഒഴിവുണ്ട്, ലിസ്റ്റ് തീരാറായി ഇനിയെപ്പോഴാണു നിയമനം?

HIGHLIGHTS
  • ഏറ്റവും കൂടുതൽ ഒഴിവു റിപ്പോർട്ട് ചെയ്തത് കെഎസ്എഫ്ഇയാണ്.
  • 44 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി.
company-board-assistant-recruitment-delay
Representative Image. Photo Credit: fizkes/Shutterstock
SHARE

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് തസ്തികയുടെ 664 ഒഴിവുകൾ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും നിയമന ശുപാർശ വൈകുന്നു. കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളിലെ 430 ഒഴിവും ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്/ഫാമിങ് കോർപറേഷൻ തുടങ്ങിയവയിലെ 234 ഒഴിവുമാണു റിപ്പോർട്ട് ചെയ്തത്. രണ്ടു റാങ്ക് ലിസ്റ്റുകളും ഡിസംബർ 30ന് അവസാനിക്കാനിരിക്കെ നിയമന ശുപാർശ വൈകുന്നതിൽ വലിയ ആശങ്കയിലാണ് ഉദ്യോഗാർഥികൾ. കൃത്യമായി നിയമന ശുപാർശ നടന്നിരുന്നെങ്കിൽ പുതിയ ശുപാർശയുടെ അടിസ്ഥാനത്തിലുള്ള എൻജെഡി ഒഴിവുകൂടി ഇപ്പോഴത്തെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു ലഭിച്ചേനേ. ഇനി അതിനു സാധ്യത കുറവാണ്. 

തടസ്സം ഇൻസ്പെക്‌ഷൻ 

ഈ ലിസ്റ്റിൽനിന്നു നിയമന ശുപാർശ നടത്തുന്നത് പിഎസ്‌സിയുടെ കൊല്ലം മേഖലാ ഓഫിസാണ്. ഇൻസ്പെക്‌ഷൻ നടപടി പൂർത്തിയാകാത്തതിനാലാണ് ശുപാർശ നൽകാൻ ൈവകുന്നതെന്നറിയുന്നു. ഇൻസ്പെക്‌ഷൻ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഉദ്യോഗാർഥികൾ പലതവണ ആവശ്യപ്പെട്ടിരുന്നു. മുൻപു നിയമന ശുപാർശ നൽകിയശേഷമാണ് ഇൻസ്‌പെക്‌ഷൻ നടത്തിയിരുന്നത്. ഇത് ഉദ്യോഗാർഥികൾക്കും പിഎസ്‌സിക്കും ബുദ്ധിമുട്ടുണ്ടാക്കിയതിനാൽ ഇൻസ്പെക്‌ഷൻ പൂർത്തിയാക്കി നിയമന ശുപാർശ നൽകുന്ന രീതി തുടങ്ങി. 

കൂടുതൽ ഒഴിവ് KSFEയിൽ 

ഏറ്റവും കൂടുതൽ ഒഴിവു റിപ്പോർട്ട് ചെയ്തത് കെഎസ്എഫ്ഇയാണ്. രണ്ടു ഘട്ടമായി 389 ജൂനിയർ അസിസ്റ്റന്റ് ഒഴിവുകൾ കെഎസ്എഫ്ഇ റിപ്പോർട്ട് ചെയ്തു. വാട്ടർ അതോറിറ്റിയിൽ 29 ഒഴിവും ലാൻഡ് ഡവലപ്മെന്റ് കോർപറേഷനിൽ 5 ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാറ്റഗറി നമ്പർ 399/2017ന്റെ റാങ്ക് ലിസ്റ്റിൽ നിന്ന് ഈ ഒഴിവുകൾ നികത്തും. 

അസിസ്റ്റന്റിന്റെ രണ്ടാം റാങ്ക് ലിസ്റ്റിലേക്ക് ഏറ്റവും കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തത് ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡിലാണ്–123. മോട്ടർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൽ 28, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ 14, ഒൗഷധിയിൽ 11 വീതം ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാറ്റഗറി നമ്പർ 400/2017ന്റെ റാങ്ക് ലിസ്റ്റിൽ നിന്ന് ഈ ഒഴിവുകൾ നികത്തും. 

Content Summary : company board assistant recruitment delay

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS