കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെക്കുറിച്ചു പഠിക്കാൻ ഫിൻലൻഡ്സംഘമെത്തി: എട്ടിന് മുഖ്യമന്ത്രിയുമായി ചർച്ച

HIGHLIGHTS
  • വ്യാഴാഴ്ച വരെ സംഘം തലസ്ഥാനത്തുണ്ടാകും.
  • ഇന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത ഓഫിസുകളും സന്ദർശിക്കും.
education-minister-v-sivankutty-with-finland-representatives
ഫിൻലാൻഡ് സംഘത്തെ മന്ത്രി വി.ശിവൻകുട്ടി സ്വീകരിക്കുന്നു.
SHARE

തിരുവനന്തപുരം ∙ ഫിൻലൻഡ് വിദ്യാഭ്യാസ മാതൃക പഠിക്കാൻ കേരള സംഘം അവിടെ സന്ദർശിച്ചതിന്റെ തുടർച്ചയായി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെക്കുറിച്ചു മനസ്സിലാക്കാൻ ഫിൻലൻഡ് സംഘം ഇവിടെയെത്തി.

ഇന്ത്യയിലെ ഫിൻലൻഡ് അംബാസഡറുടെ നേതൃത്വത്തിൽ അഞ്ചംഗ പ്രതിനിധിസംഘമാണ് വന്നിരിക്കുന്നത്. സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ വേദിയിലേക്കാണ് സംഘം ആദ്യമെത്തിയത്. മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ അവരെ സ്വീകരിച്ചു. 

വ്യാഴാഴ്ച വരെ സംഘം തലസ്ഥാനത്തുണ്ടാകും. പ്രൈമറി വിദ്യാഭ്യാസം, ഗണിത–ശാസ്ത്ര പഠനരീതികൾ, അധ്യാപക പരിശീലനം, മൂല്യനിർണയ രീതികൾ, ഗവേഷണ–സഹകരണ സാധ്യതകൾ തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികളുമായി സംഘം ചർച്ചകൾ നടത്തും. ഏജൻസികളുടെ പ്രവർത്തനവും നേരിട്ടു മനസ്സിലാക്കും. ഇന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത ഓഫിസുകളും സന്ദർശിക്കും.

നാളെ കേന്ദ്ര-സംസ്ഥാന പദ്ധതിയായ സമഗ്ര ശിക്ഷ കേരളത്തിന്റെ (എസ്എസ്കെ) സംസ്ഥാന ഓഫിസും സന്ദർശിക്കും. സംസ്ഥാന ആസൂത്രണ ബോർഡിലും സംഘമെത്തും. എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം ചർച്ച നടത്തും.

Content Summary : Finnish team visits Kerala to study education model

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS