തിരുവനന്തപുരം ∙ എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകരാകാൻ വകുപ്പുതല പരീക്ഷ വിജയിക്കണമെന്ന വ്യവസ്ഥ 50 വയസ്സു കഴിഞ്ഞവർക്ക് വീണ്ടും ഇളവു ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്.
മുൻപ് ഈ ഇളവുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയപ്പോൾ ഇതു റദ്ദാക്കിയിരുന്നു. ഇതു ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂല വിധി പറഞ്ഞ സാഹചര്യത്തിലാണ് പുതിയ നിർദേശം.
വകുപ്പുതല പരീക്ഷ പാസാകാത്ത, 50 വയസ്സു കഴിഞ്ഞ അധ്യാപകർക്ക് പ്രഥമാധ്യാപകരായി സ്ഥാനക്കയറ്റം നൽകുന്നതിന് കെഇആറിൽ നേരത്തേ വ്യവസ്ഥയുണ്ട്.
Content Summary : Guidelines for authorising Headmasters of aided Primary