കേരള സർവകലാശാലയിൽ ചോദ്യക്കടലാസ് കോപ്പിയടിച്ചു പരീക്ഷയ്ക്കായി നൽകി

HIGHLIGHTS
  • പകുതി മാർക്കിനുള്ള ചോദ്യങ്ങൾ ആവർത്തിച്ചു.
  • കമ്യൂണിക്കേഷൻ സ്‌കിൽ പരീക്ഷയിലെ ചോദ്യങ്ങളാണ് ആവർത്തിച്ചത്.
issue-of-question-paper-repetition-in-kerala-university
Representative Image. Photo Credit: Lamaip/istock
SHARE

തിരുവനന്തപുരം∙ കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഎംകെ) കഴിഞ്ഞ ജനുവരിയിൽ നടത്തിയ കമ്യൂണിക്കേഷൻ സ്‌കിൽ പരീക്ഷയിലെ പകുതി മാർക്കിനുള്ള ചോദ്യങ്ങൾ നവംബറിലും ആവർത്തിച്ചു നൽകിയതായി പരാതി. നവംബറിലെ പരീക്ഷയിൽ ആകെ 60 മാർക്കിന്റെ ചോദ്യങ്ങൾ ഉള്ളതിൽ 30 മാർക്കിന്റെ ചോദ്യങ്ങൾ ജനുവരിയിൽ നടന്ന പരീക്ഷയിലേതാണ്.  കമ്യൂണിക്കേഷൻ സ്‌കിൽ കുട്ടികൾ ആർജിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനായി വിവിധ രൂപത്തിലുള്ള കേസ് സ്‌റ്റഡി ഉപയോഗിക്കാം എന്നിരിക്കെയാണ്  കോപ്പിയടിച്ച ചോദ്യം നൽകിയത്. 

കഴിഞ്ഞ 14 വർഷമായി കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അധ്യാപകരാണ് ഗൃഹപാഠം നടത്താതെയും പുതിയ കാലത്തിനൊത്ത പഠന രീതികളിലേക്കു മാറാതെയും ചോദ്യക്കടലാസ് കോപ്പിയടിച്ചു പരീക്ഷയ്ക്കായി നൽകുന്നത് എന്നാണ് ആക്ഷേപം. 

എംബിഎ പോലുള്ള കോഴ്സിനു വേണ്ടി  ഇത്രയും അനാസ്ഥയോടെ ചോദ്യക്കടലാസ് തയാറാക്കാൻ പാടില്ലാത്തതാണ്. ഇക്കാര്യം വൈസ് ചാൻസലറുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് സേവ് എജ്യുക്കേഷൻ ഫോറം സെക്രട്ടറി അറിയിച്ചു.

Content Summary : Issue of question paper repetition in Kerala University

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS