ഇന്ത്യൻ വിദ്യാർഥികൾക്ക് ജർമനിയിൽ ഒന്നര വർഷം കൂടി താമസാനുമതി

1150470149
Representative Image. Photo Credit : Aleksandar Mijatovic / Shutterstock.com
SHARE

ന്യൂഡൽഹി ∙ ജർമനിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 18 മാസം കൂടി താമസാനുമതി നീട്ടി നൽകാനും ഇന്ത്യയിൽനിന്നുള്ളവർക്കു പ്രതിവർഷം 3000 തൊഴിൽ അന്വേഷക വീസകൾ നൽകാനും ജർമനി തീരുമാനിച്ചു. ഇന്ത്യ സന്ദർശിക്കുന്ന ജർമൻ വിദേശകാര്യ മന്ത്രി അന്നലേനെ ബെയർബോക്കിന്റെയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെയും സാന്നിധ്യത്തിൽ ഒപ്പുവച്ച മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി സഹകരണ കരാറിലാണ് ഇക്കാര്യം പറയുന്നത്. കരാർ പ്രകാരം ന്യൂഡൽഹിയിൽ ജർമനി അക്കാദമിക വിലയിരുത്തൽ കേന്ദ്രം സ്ഥാപിക്കും. കൂടുതൽ വിദ്യാർഥികൾക്കു ജർമനിയിൽ ഉപരിപഠനസാധ്യതകൾ ഒരുക്കും. ഹ്രസ്വകാല സന്ദർശന വീസകൾക്കുള്ള നടപടിക്രമങ്ങളിൽ ഇളവു നൽകും.

Content Summary : India - Germany Sign Migration and Mobility Agreement

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS