ADVERTISEMENT

ഇൻഡസ്‌ട്രിയൽ എൻജിനീയറിങ് രംഗത്തെ ശ്രേഷ്‌ഠ സ്‌ഥാപനമായ ‘നിറ്റി’യിലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്, മുംബൈ)2023-25 ബാച്ചിലെ 2 ദ്വിവത്സര പ്രോഗ്രാമുകളിലേക്ക് ഫെബ്രുവരി 20ന് വൈകിട്ട് 5.30 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഇൻ‍ഡസ്ട്രിയൽ മാനേജ്‌മെന്റ് (PGDIM), സസ്റ്റെയിനബിലിറ്റി മാനേജ്‌മെന്റ് (PGDSM) എന്നിവയാണു പ്രോഗ്രാമുകൾ 60% മാർക്കോടെ ഏതെങ്കിലും ശാഖയിലെ എൻജിനീയറിങ് / ടെക്‌നോളജി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം; പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് 55% മാർക്ക്.  2023 സെപ്റ്റംബർ 30ന് അകം പരീക്ഷാഫലം നൽകാനാവുന്ന അവസാന ബിടെക് വിദ്യാർഥികളെയും പരിഗണിക്കും.

nitie-national-institute-of-industrial-engineering

∙ PGDIM – ബിടെക്കിനു പുറമേ, ഈ പ്രോഗ്രാമിന് എംഎസ്‌സി (മാത്‌സ് / സ്റ്റാറ്റ്സ്), 5–വർഷ മാത്‌സ് & കംപ്യൂട്ടിങ് ‍ഡ്യുവൽ ഡിഗ്രി, 4–വർഷ ബിഎസ് / ബിടെക് (ഇക്കണോമിക്സ്) എന്നീ യോഗ്യതകളും പരിഗണിക്കും. ഐഐഎം ക്യാറ്റ് സ്കോർ വേണം

∙ PGDSM – ഗേറ്റ്, ക്യാറ്റ്, ജിആർഇ, ജിമാറ്റ് ഇവയൊന്നിലെ സ്കോർ വേണം.

ഇന്റർവ്യൂ 2023 മാർച്ചിൽ നടത്തും. ക്ലാസുകൾ ജൂണിൽ തുടങ്ങും. വിവരങ്ങൾ: www.nitie.ac.in

Content Summary : NITIE - National Institute of Industrial Engineering - Course Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com