ADVERTISEMENT

കൊച്ചി ∙ കൊച്ചി ആസ്ഥാനമായ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് ആര്‍ട്‌സിനെ (ഐഎസ്‌സിഎ) കൊച്ചി ഡിസൈന്‍ വീക്കിന്റെ നോളജ് പാര്‍ട്ണറായി പ്രഖ്യാപിച്ചു. 16ന് ബോള്‍ഗാട്ടി ഐലൻഡില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി ഡിസൈന്‍ വീക്ക് ഉദ്ഘാടനം ചെയ്യും. 

ഡിസൈന്‍ വീക്കിന്റെ ഭാഗമായി ഹയര്‍ സെക്കൻഡറി, യുജി വിദ്യാര്‍ഥികള്‍ക്കായി ഐഎസ്‌സിഎ കേരള ഡിസൈന്‍ ചാലഞ്ചും ടാഗ്‌ലൈന്‍ മത്സരവും സംഘടിപ്പിച്ചിരുന്നു. സ്വന്തം പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റര്‍ ഡിസൈനിങ്, പെയ്ന്റിങ്, ഫൊട്ടോഗ്രഫി, ഹ്രസ്വചിത്രം, കവിത തുടങ്ങിയ സര്‍ഗരചനകളാണ് കേരള ഡിസൈന്‍ ചാലഞ്ചില്‍ ക്ഷണിച്ചത്. കൊച്ചി ഡിസൈന്‍ വീക്കിനായി ടാഗ്‌ലൈന്‍ നിര്‍ദ്ദേശിക്കാനായിരുന്നു മറ്റൊരു മത്സരം. ഇതിന് വിദ്യാര്‍ഥികളില്‍നിന്നു മികച്ച പ്രതികരണമാണ് ലഭിച്ചത്. മത്സരവിജയികളെ കൊച്ചി ഡിസൈന്‍ വീക്കില്‍ പ്രഖ്യാപിക്കും. മികച്ച ടാഗ്‌ലൈനിന് ഒരു ലക്ഷം രൂപ മതിപ്പുള്ള സമ്മാനമാണ് ലഭിക്കുക.  

യുകെ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള മികച്ച ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ സ്‌കൂളാണ് കൊച്ചി ആസ്ഥാനമായ ഐഎസ്‌സിഎ. കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള നോളജ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ക്രിയേറ്റിവ് ആര്‍ട്സില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളും അനിമേഷന്‍, വിഎഫ്എക്സ്, ഗ്രാഫിക് ഡിസൈന്‍, അഡ്വർടൈസിങ് ഡിസൈന്‍, ഗെയിം ഡിസൈന്‍, യുഐ/ യുഎക്സ് ഡിസൈന്‍ തുടങ്ങിയവയില്‍ സ്പെഷലൈസേഷനും നല്‍കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com