ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ത്രീ സൗഹൃദമാക്കുന്നതിന്, ക്യാംപസുകളിൽ ശിശുപരിപാലന കേന്ദ്രങ്ങൾ (ക്രഷ്) തുടങ്ങണമെന്ന് ഇതേക്കുറിച്ചു പഠിച്ച സമിതി ശുപാർശ ചെയ്തു. ക്യാംപസുകളിലെ ഇടവഴിയിലും ഗ്രൗണ്ടിലും ലാബിലും വരെ സിസിടിവി വേണം, പുറത്തു നിന്നെത്തുന്നവർക്കു പാസ് നൽകിയേ പ്രവേശനം അനുവദിക്കാവൂ, ആവശ്യത്തിനു വനിതാ സെക്യൂരിറ്റി ജീവനക്കാരെ ലഭ്യമാക്കണം തുടങ്ങിയ നി‍ർദേശങ്ങളുമുണ്ട്.

 

ലാബോ മറ്റ് പഠനാനുബന്ധ പ്രവർത്തനങ്ങളോ രാത്രി വൈകിയും ഉണ്ടെങ്കിൽ യാത്രാസൗകര്യം ഏർപ്പാടാക്കണം. വിദ്യാർഥികളുടെ പെരുമാറ്റം ചട്ടം ഉൾപ്പെടുത്തിയുള്ള ഹാൻഡ്ബുക്ക്, കൗൺസലിങ് സർവീസ്, ശുചിത്വസൗകര്യങ്ങൾ, ആംബുലൻസ് സൗകര്യത്തോടെ അടിയന്തര ആരോഗ്യസേവനം, പോഷകസമ്പുഷ്ടമായ ഭക്ഷണം, പരാതിപ്പെടാനുള്ള ആഭ്യന്തര സമിതികൾ തുടങ്ങിയവയും ഉറപ്പാക്കണം.

 

Content Summary : Child Care Centers on Higher Education Campuses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com