കോയമ്പത്തൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ പവർ സിസ്റ്റം എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദത്തിന് ഒന്നാംറാങ്ക് നേടുമ്പോൾ കാസർകോട് സ്വദേശിയായ റോഷൻ ജബീൻ ഇരട്ടക്കുട്ടികളുടെ അമ്മയാണ്. എട്ടുമാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ വയറ്റിൽ ചുമന്ന്, നിന്നും ഇരുന്നുമാണ് റോഷൻ മൂന്നാം സെമസ്റ്റർ പരീക്ഷയെഴുതിയത്. നേരെ കോളജിൽ നിന്നു പ്രസവത്തിനായി ആശുപത്രിയിലേക്ക്. പ്രസവശേഷം 28 ദിവസം അവധിയെടുത്ത് പിന്നെയും കോളജിലേക്ക്. ഈ കാലയളവിൽ റോഷൻ കടന്നുപോയത് ഒരുപാട് പ്രതിസന്ധികളിലൂടെ. 80% ഹാജർ വേണ്ടയിടത്ത് പ്രസവാവധി എടുത്തതോടെ റോഷനുണ്ടായിരുന്നത് 76% ഹാജർ. അതുകൊണ്ട് സെമസ്റ്റർ നാലിന്റെ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് കോളജ് അധികൃതർ. വകുപ്പ് മേധാവിക്കും ബന്ധപ്പെട്ട അധികൃതർക്കും ഹാജർ അനുവദിച്ചു തരണമെന്ന് അപേക്ഷ നൽകി. എന്നാൽ പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.
HIGHLIGHTS
- സിൻഡിക്കറ്റ് യോഗത്തിന്റെ അടിസ്ഥാനത്തിൽ ഇനി ഉത്തരവ് ഇറങ്ങണം.
- നിലവിൽ യുജിസി നിയമപ്രകാരം എംഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്കു മാത്രമാണ് പ്രസവാവധി